---
title: "#manayatthchandran |നഷ്ടമായത് ജനതയുടെ ദു:ഖങ്ങളും പ്രയാസങ്ങളും തന്റേതാക്കി പരിഹാരം കണ്ട നേതാവിനെ - മനയത്ത് ചന്ദ്രന്‍ "
english_title: "What was lost was  the leader who took the sorrows and hardships of the people as his own says Manayat Chandran,"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131558/what-was-lost-was-the-leader-who-took-the-sorrows-and-hardships-of-the-people-as-his-own-says-manayat-chandran"
published_at: "2023-07-18T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b432df3a1_manayathchandran.jpg"
keywords: []
---

# #manayatthchandran |നഷ്ടമായത് ജനതയുടെ ദു:ഖങ്ങളും പ്രയാസങ്ങളും തന്റേതാക്കി പരിഹാരം കണ്ട നേതാവിനെ - മനയത്ത് ചന്ദ്രന്‍ 

> **Lead Summary:** **വടകര:** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍.

## Article Content

**വടകര:** മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍.

*** അദ്ദേഹത്തിൻറെ വാക്കുകൾ.....***

* 'കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ച ധനകാര്യമന്ത്രി, നാളീകേര കര്‍ഷകരുടെ ദുരിതം അകറ്റാന്‍ പച്ച തേങ്ങ സംഭരണത്തിന് പച്ചക്കൊടി കാണിച്ച മുഖ്യമന്ത്രി, സഹകരണ മേഖലയെ ആധുനിക വല്‍ക്കരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ധം ചെലുത്തിയ ദീര്‍ഘദര്‍ശി, ബഹുജന സമ്പര്‍ക്ക പരിപാടിയിലൂടെ ലോകത്തിന് മാതൃക കാണിച്ച ഭരണാധികാരി, പൊതു പ്രവര്‍ത്തനത്തിന്റെ സൗമ്യമുഖം, അതുല്യനായ ജനകീയ നേതാവ്, ജനതയുടെ ദു:ഖങ്ങളും പ്രയാസങ്ങളും തന്റേതാക്കി പരിഹാരം കണ്ട് ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കേരളീയ വികസനത്തിന് മാതൃകകളില്ലാത്ത നവീന മുഖം നല്‍കിയ ഒരു പുരുഷായുസ്സുമുഴുവന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച മനുഷ്യസ്‌നേഹിയായ മഹാമനീഷിയായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നു. ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു.' *

ഇന്ന് പുലർച്ചെ നാലു മണിയോടെ ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അന്ത്യം. തൊണ്ടയിലെ ക്യാൻസറായിരുന്നു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പൊതുദർശനത്തിന് വച്ച ശേഷം കോട്ടയത്ത് എത്തിക്കും. വ്യാഴാഴ്ചയാണ് മൃതദേഹം സംസ്കരിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131558/what-was-lost-was-the-leader-who-took-the-sorrows-and-hardships-of-the-people-as-his-own-says-manayat-chandran)