---
title: "#vatakara |സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ശിശുക്ഷേമ സമിതി പ്രഥമ ശിശുക്ഷേമം സ്കോളർഷിപ്പ് "
english_title: "#Applicationsareinvited for the #scholarship #ChildWelfareCommittee #FirstChildWelfareScholarship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131810/applicationsareinvited-for-the-scholarship-childwelfarecommittee-firstchildwelfarescholarship"
published_at: "2023-07-19T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7d44122252_scholership.jpg"
keywords: []
---

# #vatakara |സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ശിശുക്ഷേമ സമിതി പ്രഥമ ശിശുക്ഷേമം സ്കോളർഷിപ്പ് 

> **Lead Summary:** **വടകര: **സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്കോളർഷിപ്പിന് കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏർപ്പെടുത്തിയ ശിശുക്ഷേമം സ്കോളർഷിപ്പിന് കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സർക്കാരിന്റെ അതി ദരിദ്ര വിഭാഗം പട്ടികയിൽപെട്ടവർക്കും ഗോത്ര/ആദിവാസി വിഭാഗത്തിൽ ഉള്ളവർക്കുമാണ് ശിശുക്ഷേമം സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.

2023 ൽ എസ്എസ്എൽസി പാസായി ഉപരിപഠനത്തിന് ചേർന്ന മേൽ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. ജില്ലാ ശിശുക്ഷേമ സമിതി മുഖേനയായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക.

അതി ദരിദ്രവിഭാഗത്തിൽപ്പെട്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നിലവിൽ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം.

ആദിവാസി ഗോത്രമേഖലയിൽ താമസിക്കുന്നവർ ജില്ലാ ട്രൈബൽ ഓഫീസറുടെ സാക്ഷ്യപത്രവും എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ചേർക്കണം.

അപേക്ഷകൾ സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി, ശിശുവികാസ് ഭവൻ, മുണ്ടിക്കൽ താഴം, നടപ്പാലം, മായനാട്. പി.ഒ. കോഴിക്കോട് 673008 എന്ന മേൽവിലാസത്തിലോ, dccwkkd@gmail.com എന്ന ഇ-മെയിൽ വഴിയോ ജൂലൈ 30ന് മുമ്പ് ലഭിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131810/applicationsareinvited-for-the-scholarship-childwelfarecommittee-firstchildwelfarescholarship)