---
title: "#vatakara |ചോമ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം; രണ്ട് ലക്ഷം രൂപയുടെ നഷ്ടം "
english_title: "Another #theftinChombalpolicestationlimits"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/131891/another-theftinchombalpolicestationlimits"
published_at: "2023-07-19T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8119fab73d_chombala_policestation.jpg"
keywords: []
---

# #vatakara |ചോമ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം; രണ്ട് ലക്ഷം രൂപയുടെ നഷ്ടം 

> **Lead Summary:** **വടകര: **കുഞ്ഞിപ്പള്ളി ടൗണിൽ കള്ളത്താക്കോലിട്ട് കടയിൽ മോഷണം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം വടകര ചോളം വയൽ നടക്കൽ പ്രജിഷിന്റെ നൈസ് മൊബൈൽ ഷോപ്പിൽ നിന്നാണ് വിലകൂടിയ പതിമൂന്ന് മൊബൈൽ ഫോണുകളും, രണ്ട് ടാബും കവർന്നത്. ബുധനാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.

## Article Content

**വടകര: **കുഞ്ഞിപ്പള്ളി ടൗണിൽ കള്ളത്താക്കോലിട്ട് കടയിൽ മോഷണം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം വടകര ചോളം വയൽ നടക്കൽ പ്രജിഷിന്റെ നൈസ് മൊബൈൽ ഷോപ്പിൽ നിന്നാണ് വിലകൂടിയ പതിമൂന്ന് മൊബൈൽ ഫോണുകളും, രണ്ട് ടാബും കവർന്നത്. ബുധനാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.

ദേശീയപാതയോരത്ത് ചോമ്പാൽ പൊലീസ് സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന കടയാണിത്. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌കോഡും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ കടകളിലെ സി സി ടി വി ദൃശ്യങ്ങൾ ചോമ്പാല പൊലീസ് ശേഖരിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ചോമ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം വ്യാപകമായിരിക്കുകയാണ്. അഴിയൂരിൽ അടച്ചിട്ട വീട്ടിൽ മോഷണത്തെ തുടർന്ന് സ്വർണ്ണാഭരണവുംപണവും നഷ്ട്ടപ്പെട്ടിരുന്നു. ഇത് കൂടാതെ മുക്കാളിയിലും, കല്ലാമലയിലും പരക്കെ മോഷണം നടന്നിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/131891/another-theftinchombalpolicestationlimits)