---
title: "#vatakara |ചലച്ചിത്ര മേള; വടകരയിലും മൃണാൾ സെന്നിന്റെ ജന്മശതാബ്ദി ആഘോഷം "
english_title: "#Film Festival #MrinalSen's #birthcentenarycelebration in #Vatakara too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132078/film-festival-mrinalsens-birthcentenarycelebration-in-vatakara-too"
published_at: "2023-07-20T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8f5da06523_mrinalsen.jpg"
keywords: []
---

# #vatakara |ചലച്ചിത്ര മേള; വടകരയിലും മൃണാൾ സെന്നിന്റെ ജന്മശതാബ്ദി ആഘോഷം 

> **Lead Summary:** **വടകര:[ ]**[വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി വടകര ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയും ഫാൽക്കെ ഫിലിം സൊസൈറ്റിയും ചേർന്ന്‌ മൃണാൾ സെൻ ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**വടകര:[ ]**[വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി വടകര ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയും ഫാൽക്കെ ഫിലിം സൊസൈറ്റിയും ചേർന്ന്‌ മൃണാൾ സെൻ ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വെള്ളിയും ശനിയും വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിലാണ് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയുള്ള മേള. വെള്ളിയാഴ്ച 3.30ന്‌ സംവിധായകൻ സുവീരൻ ഉദ്ഘാടനം ചെയ്യും. നാലരക്ക് ഭുവൻ ഷോം, വൈകിട്ട് 6.30ന് ഇന്റർവ്യു എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ശനി വൈകിട്ട്‌ നാലിന് കൽക്കത്ത 71, പതാദിക്ക് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. വാർത്താസമ്മേളനത്തിൽ ടി രാജൻ, രാജൻ ചെറുവാട്ട്, കെ ടി ദിനേശ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132078/film-festival-mrinalsens-birthcentenarycelebration-in-vatakara-too)