---
title: "#vatakara |പ്രീ പ്രൈമറി അധ്യാപകർക്കായുള്ള വൈബ് ശില്പശാല നാളെ "
english_title: "#Vibe #workshop for #pre-primaryteachers #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132184/vibe-workshop-for-pre-primaryteachers-tomorrow"
published_at: "2023-07-20T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b946898a994_kkrama.jpg"
keywords: []
---

# #vatakara |പ്രീ പ്രൈമറി അധ്യാപകർക്കായുള്ള വൈബ് ശില്പശാല നാളെ 

> **Lead Summary:** > **വടകര: **കെ.കെ.രമ എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ വടകര നിയോജകമണ്ഡലത്തിലെ പ്രീപ്രൈമറി അധ്യാപകർക്കായി നടത്തുന്ന ശില്പശാല "കളിയും കഥയും" നാളെ(ജൂലൈ 22) രാവിലെ 10 മണി മുതൽ മടപ്പള്ളി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. കെ.കെ.രമ എം.എൽ.എ പരിപാടി ഉദ്‌ഘാടനം ചെയ്യും.

## Article Content

> **വടകര: **കെ.കെ.രമ എം.എൽ.എ യുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ വടകര നിയോജകമണ്ഡലത്തിലെ പ്രീപ്രൈമറി അധ്യാപകർക്കായി നടത്തുന്ന ശില്പശാല "കളിയും കഥയും" നാളെ(ജൂലൈ 22) രാവിലെ 10 മണി മുതൽ മടപ്പള്ളി ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. കെ.കെ.രമ എം.എൽ.എ പരിപാടി ഉദ്‌ഘാടനം ചെയ്യും.

വിവിധ വിദ്യാഭ്യാസ വിദഗ്ദർ പരിപാടിയിൽ വ്യത്യസ്ത സെഷനുകൾ കൈകാര്യം ചെയ്യും. വടകര മണ്ഡലത്തിലെ അംഗീകാരമുള്ളതും, സ്കൂൾ അധികൃതർ നടത്തുന്നതുമായ മുഴുവൻ പ്രീ പ്രൈമറി അധ്യാപകർക്കും ശില്പശാലയിൽ പങ്കെടുക്കാമെന്ന് വൈബ് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്കായി 9188857597 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132184/vibe-workshop-for-pre-primaryteachers-tomorrow)