---
title: "#vatakara |നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "#CityPublicHealthCenter #started #functioning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132444/citypublichealthcenter-started-functioning"
published_at: "2023-07-21T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba637912d7f_janakeeya_arogyakendram.jpg"
keywords: []
---

# #vatakara |നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **വടകര: **നഗരസഭയില്‍ പുതുതായി അനുവദിച്ച മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ രണ്ടാമത്തെ ആരോഗ്യ കേന്ദ്രം പണിക്കോട്ടിയില്‍ ആരംഭിച്ചു. ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, മരുന്നുകള്‍, 14 തരം ടെസ്റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്.

## Article Content

**വടകര: **നഗരസഭയില്‍ പുതുതായി അനുവദിച്ച മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ രണ്ടാമത്തെ ആരോഗ്യ കേന്ദ്രം പണിക്കോട്ടിയില്‍ ആരംഭിച്ചു. ഡോക്ടര്‍, നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ്, മരുന്നുകള്‍, 14 തരം ടെസ്റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്.

ആറ് വാര്‍ഡുകളിലെ ജനങ്ങൾക്ക് പണിക്കോട്ടിയിലെ ആരോഗ്യ കേന്ദ്രം ഏറെ ഉപകാരപ്പെടും. വടകര റെയില്‍വേക്ക് പടിഞ്ഞാറ് ഭാഗത്തെ വാര്‍ഡുകളിലുള്ളവര്‍ക്ക് ആശ്വാസമായി നഗരസഭയിലെ ആദ്യത്തെ നഗര ആരോഗ്യ സെന്റര്‍ 43-ാം വാര്‍ഡിലെ നാടാലില്‍ ആരംഭിച്ചിരുന്നു.

ഇവിടെയും ഡോക്ടര്‍, നഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വടകര നഗരസഭക്ക് അനുവദിച്ച മൂന്നാമത്തെ നഗര ആരോഗ്യ കേന്ദ്രം അങ്ങാടിത്താഴലാണ് ആരംഭിക്കുക. ഇതിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132444/citypublichealthcenter-started-functioning)