---
title: "#vatakara |രാജ്യത്തിന്റെ അഭിമാനം മണിപ്പൂരിൽ മാനഭംഗം ചെയ്യപ്പെടുന്നു -റോയി അറക്കൽ "
english_title: "#Nation'spride is being #violated in #Manipur #RoyArakkal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132547/nationspride-is-being-violated-in-manipur-royarakkal"
published_at: "2023-07-21T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bac13b8414d_royarakkal.jpg"
keywords: []
---

# #vatakara |രാജ്യത്തിന്റെ അഭിമാനം മണിപ്പൂരിൽ മാനഭംഗം ചെയ്യപ്പെടുന്നു -റോയി അറക്കൽ 

> **Lead Summary:** **വടകര: **മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തതിലൂടെ രാജ്യത്തിന്റെ അഭിമാനമാണ് മാനഭംഗം ചെയ്യപ്പെട്ടതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു.

## Article Content

**വടകര: **മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തതിലൂടെ രാജ്യത്തിന്റെ അഭിമാനമാണ് മാനഭംഗം ചെയ്യപ്പെട്ടതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു.

> വീടുകളും ക്രിസ്ത്യൻ ദേവാലയങ്ങളും അഗ്നിക്കിരയാക്കിയും, നൂറുക്കണക്കിന് മനുഷ്യജീവൻ അപഹരിച്ചും രണ്ടര മാസമായി തുടരുന്ന കലാപത്തിൽ പ്രതിഷേധിച്ച് "ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ " എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിലും കേന്ദ്രത്തിലും ഭരിക്കുന്നവർക്ക് രണ്ടര മാസമായിട്ടും കലാപം അടിച്ചമർത്താൻ സാധിക്കാത്തത് സർക്കാറിന്റെ മൗനാനുവാദത്തോടെ നടക്കുന്ന അക്രമമാണ് എന്നതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ച പരിപാടിയിൽ ശറഫുദ്ധീൻ പി പി, സവാദ് അഴിയൂർ, എന്നിവർ സംസാരിച്ചു.

അസീസ് വെള്ളോളി, നവാസ് വരിക്കോളി, ഉനൈസ് ഒഞ്ചിയം, സമദ് മാകൂൽ,ആസിഫ് ചോറോട്, യാസർ പൂഴിത്തല, ജലീൽ കാർത്തിക പ്പള്ളി, ഷബീർ നാദാപുരം റോഡ്, റസീന വടകര, ഇർഫാനഒഞ്ചിയം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132547/nationspride-is-being-violated-in-manipur-royarakkal)