---
title: "#vatakara |വടകരയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു "
english_title: "In #Vatakara, a #housecollapsed due to a #strongwind"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132682/in-vatakara-a-housecollapsed-due-to-a-strongwind"
published_at: "2023-07-22T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb950bbfe07_veedthakarnnu.jpg"
keywords: []
---

# #vatakara |വടകരയിൽ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു 

> **Lead Summary:** **വടകര:** വടകര മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വടകര മുൻസിപാലിറ്റിയിലെ കൊയിലാണ്ടി വളപ്പിൽ പാറമ്മൽ സൈനബയുടെ വീടിന്റെ മേൽകൂര തേങ്ങ് വീണ് പൂർണ്ണമായി തകർന്നു .

## Article Content

**വടകര:** വടകര മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വടകര മുൻസിപാലിറ്റിയിലെ കൊയിലാണ്ടി വളപ്പിൽ പാറമ്മൽ സൈനബയുടെ വീടിന്റെ മേൽകൂര തേങ്ങ് വീണ് പൂർണ്ണമായി തകർന്നു .

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് മേൽക്കൂര തകർന്ന് അപകടം ഉണ്ടായത്. കഴുക്കോലും ഓടും പൂർണ്ണമായി തകർന്നു. വീടിനോട് ചേർന്നുള്ള ഭാഗം ഭാഗികമായി തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132682/in-vatakara-a-housecollapsed-due-to-a-strongwind)