---
title: "#vatakara |റോഡരികില്‍ പ്ലാസ്റ്റിക്ക് മാലിന്യം തള്ളിയവരില്‍ നിന്നും കനത്ത പിഴ ഈടാക്കി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് "
english_title: "#Villyapallyvillagepanchayat has #leviedheavyfines from those who #throwplasticwaste on the #roadside"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132781/villyapallyvillagepanchayat-has-leviedheavyfines-from-those-who-throwplasticwaste-on-the-roadside"
published_at: "2023-07-22T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbe463dd7e3_villyapillipanjayath.jpg"
keywords: []
---

# #vatakara |റോഡരികില്‍ പ്ലാസ്റ്റിക്ക് മാലിന്യം തള്ളിയവരില്‍ നിന്നും കനത്ത പിഴ ഈടാക്കി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **വടകര: **മേമുണ്ട -ചല്ലിവയല്‍ റോഡരികിലും ,കുന്നോത്ത് പാറയിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്ലാസ്റ്റിക്ക് മാലിന്യം തള്ളിയത് കണ്ടെത്തിയതിനെ തുടർന്നാണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്ത പരിശോധന നടത്തിയത്.

## Article Content

**വടകര: **മേമുണ്ട -ചല്ലിവയല്‍ റോഡരികിലും ,കുന്നോത്ത് പാറയിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്ലാസ്റ്റിക്ക് മാലിന്യം തള്ളിയത് കണ്ടെത്തിയതിനെ തുടർന്നാണ് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്ത പരിശോധന നടത്തിയത്.

ഉന്തുവണ്ടിയില്‍ പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന അന്യസംസ്ഥാനക്കാര്‍ അതിലെ കവറുകളും മറ്റു അജൈവ മാലിന്യങ്ങളും റോഡരികിലും ,ആളൊഴിഞ്ഞ പറമ്പുകളിലും നിക്ഷേപിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു കനത്ത പിഴയും , പ്രസ്തുത മാലിന്യങ്ങൾ നീക്കം ചെയ്യാനാവശ്യമായ ചെലവുൾപ്പെടെ ഇവരിൽ നിന്നും ഈടാക്കുകയും ചെയ്തു.

പരിശോധനയ്ക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സൺ സുബിഷ കൂടത്തിൽ ,പഞ്ചായത്തംഗം ഗോപാലൻ മാസ്റ്റർ ,പഞ്ചായത്ത് എച്ച് ഐ അനുശ്രീ , ജെ എച്ച് ഐ ചിപ്പി പ്രസാദ് , പഞ്ചായത്ത് ജീവനക്കാരനായ അഖിലേഷ് എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132781/villyapallyvillagepanchayat-has-leviedheavyfines-from-those-who-throwplasticwaste-on-the-roadside)