---
title: "#vatakara |ജ്യോതി ശാസ്ത്രം; വടകരയിലെ വിദ്യാലയങ്ങൾക്ക് ടെലിസ്‌കോപ്പ് വിതരണം ചെയ്തു "
english_title: "#Astronomy #Telescopes were #distributed to #schools in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/132842/astronomy-telescopes-were-distributed-to-schools-in-vatakara"
published_at: "2023-07-22T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc18bb2ebdf_vatakaranagarasabha.jpg"
keywords: []
---

# #vatakara |ജ്യോതി ശാസ്ത്രം; വടകരയിലെ വിദ്യാലയങ്ങൾക്ക് ടെലിസ്‌കോപ്പ് വിതരണം ചെയ്തു 

> **Lead Summary:** **വടകര: **നഗരസഭയുടെ പരിധിയിലെ മുഴുവൻ യുപി സ്കൂളിലെയും കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുക, ജ്യോതിശാസ്ത്ര സംബന്ധമായ കാര്യങ്ങൾ യുപി സ്കൂൾ തലം മുതൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യങ്ങളോടെ സ്കൂളുകളിൽ ടെലിസ്കോപ്പുകൾ വിതരണം ചെയ്തു.

## Article Content

**വടകര: **നഗരസഭയുടെ പരിധിയിലെ മുഴുവൻ യുപി സ്കൂളിലെയും കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തിയെടുക്കുക, ജ്യോതിശാസ്ത്ര സംബന്ധമായ കാര്യങ്ങൾ യുപി സ്കൂൾ തലം മുതൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യങ്ങളോടെ സ്കൂളുകളിൽ ടെലിസ്കോപ്പുകൾ വിതരണം ചെയ്തു.

ശാസ്ത്ര സാഹിത്യകാരൻ പാപ്പുട്ടി മാഷ് വിതരണോദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. വടകര നഗരസഭ പരിധിയിലെ 17 സ്‌കൂളുകളിലാണ് നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പൈസിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി നഗരസഭ പ്രത്യേക പദ്ധതി വിഹിതം വകയിരുത്തിയിരുന്നു. വടകര നഗരസഭ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നേരത്തെ തന്നെ വടകര ഗവ. സംസ്‌കൃതം ഹൈസ്‌ക്കൂളില്‍ ബഹിരാകാശ പഠന കേന്ദ്രം സ്ഥാപിച്ചിരുന്നു. അതിന്റെ തുടര്‍ പ്രവര്‍ത്തനം യു.പി സ്‌കൂളൂകളില്‍ കൂടി വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ടെലിസ്‌കോപ്പുകള്‍ സ്ഥാപിക്കുന്നത്.

ടൗൺഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി സജീവ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിത പതേരി,  എൻ.കെ പ്രഭാകരൻ, എ.പി പ്രജിത, കൗൺസിലർ വി.കെ അസീസ് മാസ്റ്റർ, എ.ഇ.ഒ സുനിൽ, കെ.സി.പവിത്രൻ മാസ്റ്റർ, ഡയറ്റ് ലക്ചറർ പ്രേംജിത്ത്, ഗ്രീഷ്മ ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ.പ്രജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/132842/astronomy-telescopes-were-distributed-to-schools-in-vatakara)