ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽകൂട്ടായി- സ്പീക്കർ

ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽകൂട്ടായി- സ്പീക്കർ
Nov 28, 2021 06:19 PM | By Anjana Shaji

വടകര : ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായി മാറിയെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. തിരുവള്ളൂർ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് വിജയപാഠം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്‌ഘാടനം തിരുവള്ളൂർ ഗവ.എം.യു.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. പഠിപ്പിക്കൽ എന്നതിൽ നിന്നും മാറി പഠിക്കാൻ സഹായിക്കുന്നവരായി അധ്യാപകർ മാറി. അറിവ് കണ്ടെത്താൻ സഹായിക്കുന്ന വഴികാട്ടിയാണ് അധ്യാപകൻ.

പൊതു വിദ്യാലയങ്ങളിൽ പഠിച്ച മലയാളികൾ ദേശീയ, അന്തർ ദേശീയ മത്സര പരീക്ഷകളിൽ മുന്നേറുന്ന കാഴ്ചയാണ് ഇന്നുള്ളത്. മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക വഴി നാടിൻ്റെ സുരക്ഷിതത്വം കൂടിയാണ് ഉറപ്പാകുന്നത്. വിദ്യാഭ്യാസ കാര്യത്തിൽ കേരളം എക്കാലത്തും മുൻപന്തിയിലാണ്.

പൊതു വിദ്യാഭ്യാസ മേഖലയിൽ നടക്കാവ് സ്കൂൾ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാലയ അന്തരീക്ഷം എല്ലാ അർത്ഥത്തിലും കുട്ടികളോട് ഒപ്പം ചേരുന്നു എന്ന് ഉറപ്പ് വരുത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൻ്റെ വിജയ പാഠം പദ്ധതി.

കുട്ടികളുടെ അവകാശ സംരക്ഷണം, സന്തോഷത്തോടെ സ്കൂളിലേക്ക് വരാൻ കഴിയൽ, ഒരു കുട്ടിയും പ്രയാസപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തൽ, എല്ലാ കുട്ടികളെയും പരിഗണിക്കൽ, കുട്ടിയും അധ്യാപകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ എന്നിവ ശിശു സൗഹൃദത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നു .

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി കോർഡിനേറ്റർ ടി.സലിം ശിശു സൗഹൃദവിദ്യാലയത്തെക്കുറിച്ച് ക്ലാസെടുത്തു. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ്.എം.മുനീർ റിപ്പോർട്ട് അവതരിപ്പിച്ചു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, ആരോഗ്യവിദ്യാഭ്യാസ ചെയർപേഴ്സൺ ഷഹനാസ് കെ.വി, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഫിക്കർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി ഷീബ, വികസനകാര്യ ചെയർപേഴ്സൺ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ ചെയർമാൻ പി.അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Public participation contributes to public education- Speaker

Next TV

Related Stories
ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക്  സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

Jan 20, 2022 06:32 PM

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍...

Read More >>
കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

Jan 20, 2022 06:13 PM

കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത്...

Read More >>
ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Jan 20, 2022 05:36 PM

ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

വൈക്കിലിശ്ശേരി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു....

Read More >>
അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത്

Jan 20, 2022 05:03 PM

അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീനമായ കാലിതൊഴുത്ത്

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം...

Read More >>
കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍

Jan 20, 2022 04:14 PM

കശുമാങ്ങയില്‍ നിന്ന് മദ്യം ; കേരള ഫെനി ഫാക്ടറി വടകരയില്‍

ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍...

Read More >>
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി   സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

Jan 20, 2022 01:55 PM

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വില്യാപ്പള്ളി സ്വദേശിയും ബഹറിനില്‍ പ്രവാസിയുമായി അഷറഫിന് 136 ദിനാര്‍ (ഇന്ത്യന്‍ രൂപ 25,000 )...

Read More >>
Top Stories