---
title: "#ayancheri |ആദ്യം ആധാർ; ആയഞ്ചേരിയിൽ ആദ്യം ആധാർ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#aadyamAadhaarcamp was  organized in #Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133095/aadyamaadhaarcamp-was-organized-in-ayanchery"
published_at: "2023-07-23T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd4d47452c0_aadharayancheri.jpg"
keywords: []
---

# #ayancheri |ആദ്യം ആധാർ; ആയഞ്ചേരിയിൽ ആദ്യം ആധാർ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി :**'ആദ്യം ആധാർ' യജ്ഞത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ 7, 8 ,9 വാർഡുകളിലെ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തറോപ്പൊയിലിൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

## Article Content

**ആയഞ്ചേരി :**'ആദ്യം ആധാർ' യജ്ഞത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ 7, 8 ,9 വാർഡുകളിലെ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തറോപ്പൊയിലിൽ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേരത്തെ രജിസ്റ്റർ ചെയ്ത അഞ്ചു വയസ്സ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പുതുതായി ആധാർ കാർഡ് എടുക്കാനുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കിയത്.

ജില്ലയിലെ മുഴുവൻ പേർക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് 'ആദ്യം ആധാർ'. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ  വാർഡ് മെമ്പർ പി കെ ആയിഷ ടീച്ചർ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം ലിസ പി കെ, വളണ്ടിയർമാരായ കെ എം വേണു മാസ്റ്റർ, പി കെ അഷ്റഫ് മാസ്റ്റർ, ആശാവർക്കർമാർ, അങ്കണവാടി  ജിവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133095/aadyamaadhaarcamp-was-organized-in-ayanchery)