---
title: "കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ആർ എം പി പ്രവർത്തകർ സമരാഹ്വാന ജാഥ നടത്തി "
english_title: "K Rail project should be abandoned; RMP activists held a rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13310/k-rail-project-should-be-abandoned-rmp-activists-held-a-rally"
published_at: "2021-11-28T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3af84690a0_k rail.jpg"
keywords: []
---

# കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ആർ എം പി പ്രവർത്തകർ സമരാഹ്വാന ജാഥ നടത്തി 

> **Lead Summary:** **വടകര : **കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി ഡിസംബർ ഒൻപതിന് ആർ.എം.പി.ഐ നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സമരാഹ്വാന ജാഥ നടത്തി. രണ്ടു മേഖലകളിലായി നടന്ന ജാഥകൾ എൻ. വേണു, വിമല ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യമുയർത്തി ഡിസംബർ ഒൻപതിന് ആർ.എം.പി.ഐ നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം സമരാഹ്വാന ജാഥ നടത്തി. രണ്ടു മേഖലകളിലായി നടന്ന ജാഥകൾ എൻ. വേണു, വിമല ടീച്ചർ എന്നിവർ ഉദ്ഘാടനം ചെയ്തു.

ആവശ്യമായ പഠനങ്ങൾ നടത്താതെ കേരള ജനതയെ വഞ്ചിച്ചു കൊണ്ടുള്ള കോർപറേറ്റ് മൂലധന സേവയാണ് സർക്കാർ നടത്തുന്നതെന്നും കേരളത്തെ കടക്കെണിയിലാക്കുന്ന കെ റെയിൽ എന്ന വിനാശ പദ്ധതിക്കെതിരെ ബഹുജനപോരാട്ടത്തിന് ആർ.എം.പി.ഐ നേതൃത്വം നൽകുമെന്നും എൻ.വേണു പറഞ്ഞു.

ടി.കെ സിബി, കെ.കെ സദാശിവൻ എന്നിവർ ജാഥകൾക്ക് നേതൃത്വം നൽകി. എൻ. പി ഭാസ്‌കരൻ, പി.ടി നിഖിൽ, ടി.പി മിനിക, ജിശേഷ് കുമാർ, പി.ജയരാജൻ, കെ. ദീപ് രാജ്, പി. ശ്രീജിത്ത്, ടി.കെ അനിത, ഗീത മോഹൻ, നാസർ കൊളങ്ങാട്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13310/k-rail-project-should-be-abandoned-rmp-activists-held-a-rally)