---
title: "#azhiyur |മുളക്പൊടി വിതറി വീട്ടിൽ മോഷണം: പിഞ്ചു കുഞ്ഞിൻ്റെ മാലയും കവർന്നു, മോഷ്ടാവ് കൊണ്ട് പോയ സ്വർണം ഭാഗികമായി തിരിച്ച് കിട്ടി "
english_title: "The #gold taken by the #thief was #partially #recovered in #azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133306/the-gold-taken-by-the-thief-was-partially-recovered-in-azhiyur"
published_at: "2023-07-24T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be58d8c4d6d_bangles.jpg"
keywords: []
---

# #azhiyur |മുളക്പൊടി വിതറി വീട്ടിൽ മോഷണം: പിഞ്ചു കുഞ്ഞിൻ്റെ മാലയും കവർന്നു, മോഷ്ടാവ് കൊണ്ട് പോയ സ്വർണം ഭാഗികമായി തിരിച്ച് കിട്ടി 

> **Lead Summary:** **അഴിയൂർ: ** വീട്ടിനുള്ളിൽ മുളക് പൊടി വിതറി മോഷ്ടാവ് മൂന്നേ മുക്കാൽ പവൻ സ്വർണം കവർന്നു. അഴിയൂർ എരിക്കിൽ ബീച്ചിൽ ഇ സി സകീനയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ 2.30ഓടെ മോഷണം നടന്നത്. വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരയിൽ നിന്നാണ് സ്വർണം കവർന്നത്.

## Article Content

**അഴിയൂർ: ** വീട്ടിനുള്ളിൽ മുളക് പൊടി വിതറി മോഷ്ടാവ് മൂന്നേ മുക്കാൽ പവൻ സ്വർണം കവർന്നു. അഴിയൂർ എരിക്കിൽ ബീച്ചിൽ ഇ സി സകീനയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ 2.30ഓടെ മോഷണം നടന്നത്. വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരയിൽ നിന്നാണ് സ്വർണം കവർന്നത്.

കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിൻ്റെ കഴുത്തിൽ നിന്നും മുക്കാൽ പവൻ്റെ മാലയും മോഷ്ടാവ് കൈക്കലാക്കിയിരുന്നു. കൂടെ ഉറങ്ങുകയായിരുന്ന മാതാവിൻ്റെ മാലയും പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഉറക്കമുണർന്ന യുവതി ബഹളം വെച്ചതോടെയാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്.

ഇന്ന് കാലത്ത് സമീപത്തെ ബീച്ചിൽ നിന്നും കാണാതായ സ്വർണത്തിൽ നിന്നും രണ്ട് പവൻ്റെ വള പ്രദേശവാസികൾക്ക് കിട്ടുകയുണ്ടായി. ചോമ്പാല പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133306/the-gold-taken-by-the-thief-was-partially-recovered-in-azhiyur)