---
title: "#azhiyur |അഴിയൂരിൽ വിദ്യാർത്ഥി പ്രതിഭകളെ എസ്ഡിപിഐ അനുമോദിച്ചു "
english_title: "#SDPI #felicitated #studenttalent in #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133328/sdpi-felicitated-studenttalent-in-azhiyur"
published_at: "2023-07-24T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be5dfaf1c2c_sdpianumodanam.jpg"
keywords: []
---

# #azhiyur |അഴിയൂരിൽ വിദ്യാർത്ഥി പ്രതിഭകളെ എസ്ഡിപിഐ അനുമോദിച്ചു 

> **Lead Summary:** **അഴിയൂർ:** എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി 2022-23 വർഷത്തെ SSLC,+2, ഡിഗ്രി വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അഞ്ചാംപീടിക മാപ്പിള എൽ.പി സ്കൂളിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ:** എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി 2022-23 വർഷത്തെ SSLC,+2, ഡിഗ്രി വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. അഞ്ചാംപീടിക മാപ്പിള എൽ.പി സ്കൂളിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

ഭാവിയുടെ വാഗ്ദാനങ്ങളായ നിങ്ങളോരോരുത്തരും ഉയർന്ന നിലയിൽ എത്തണമെന്നും അതിന്റെ കൂടെ സാമൂഹിക പൊതുപ്രവർത്തന രംഗങ്ങളിൽ നിങ്ങളുടെ കൈയ്യൊപ്പ് ഉണ്ടാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും മുസ്തഫ കൊമ്മേരിയെടുത്തു.

നൂറിൽപരം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് സബാദ് വിപി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെംബർമാരായ സാലിം പുനത്തിൽ, സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി യാസർ പൂഴിത്തല സ്വാഗതവും ഷാക്കിർ ആർഎം നന്ദിയും പറഞ്ഞു. സാഹിർ പുനത്തിൽ,സലിം പി,റമീസ് ബാബരി,ഫഹദ് കല്ലറോത്ത്,നൈസ നസീർ,റാജിഷ സെജീർ, സനൂജ് ബാബരി,തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133328/sdpi-felicitated-studenttalent-in-azhiyur)