---
title: "#plantalife |എൽഐസിയുടെ "പ്ലാന്റ് എ ലൈഫ് " പ്ലാന്റേഷൻ പരിപാടിക്ക് വടകരയിൽ തുടക്കമായി "
english_title: "#LIC's #Plant a Life #plantationprogram has #started in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133360/lics-plant-a-life-plantationprogram-has-started-in-vatakara-new"
published_at: "2023-07-24T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be751a5d862_platalife.jpg"
keywords: []
---

# #plantalife |എൽഐസിയുടെ "പ്ലാന്റ് എ ലൈഫ് " പ്ലാന്റേഷൻ പരിപാടിക്ക് വടകരയിൽ തുടക്കമായി 

> **Lead Summary:** > **വടകര: ** ഹരിതാഭമായ പ്രകൃതിയെ നിലനിർത്തുന്നതിനായി രാജ്യം മുഴുവൻ രണ്ട് കോടിയിൽപരം വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുവാനുള്ള "പ്ലാന്റ് എ ലൈഫ് " പദ്ധതി നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ് എൽഐസി.

## Article Content

> **വടകര: ** ഹരിതാഭമായ പ്രകൃതിയെ നിലനിർത്തുന്നതിനായി രാജ്യം മുഴുവൻ രണ്ട് കോടിയിൽപരം വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുവാനുള്ള "പ്ലാന്റ് എ ലൈഫ് " പദ്ധതി നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ് എൽഐസി.

പദ്ധതിയുടെ വടകര ബ്രാഞ്ച്തല ഉദ്ഘാടനം വടകര സർക്കിൾ ഇൻസ്പക്ടർ പി.എം മനോജ് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു.

വടകരയിലെ പ്രശസ്ത പരിസ്ഥിതി പ്രവത്തകനും, വടകര നഗരസഭ ഹരിയാലി കോർഡിനേറ്ററുമായ മണലിൽ മോഹനൻ ചടങ്ങിൽ മുഖ്യാതിഥിയായി. എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗീതാ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133360/lics-plant-a-life-plantationprogram-has-started-in-vatakara-new)