---
title: "#vatakara |ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിങ് നടത്തണം "
english_title: "#Mustering should be done by the #beneficiaries of #welfarepension"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133418/mustering-should-be-done-by-the-beneficiaries-of-welfarepension"
published_at: "2023-07-24T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bea1c1f2337_pension.jpg"
keywords: []
---

# #vatakara |ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിങ് നടത്തണം 

> **Lead Summary:** **വടകര: **കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജുലൈ 31 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

## Article Content

**വടകര: **കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജുലൈ 31 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

ശാരീരിക/ മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വൃദ്ധജനങ്ങള്‍ തുടങ്ങി അക്ഷയ കേന്ദ്രങ്ങളിലെത്തിച്ചേരാന്‍ കഴിയാത്തവരുടെ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. ഇവര്‍ക്കായി വീടുകളിലെത്തി മസ്റ്ററിങ് നടത്തും.

നിശ്ചിത സമയ പരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമെ തുടര്‍ന്ന് പെന്‍ഷന്‍ ലഭ്യമാകുകയുള്ളു. അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് ചാര്‍ജ്ജായ 30 രൂപയും വീട്ടിലെത്തി ചെയ്യുന്നതിന് 50 രൂപയും ഗുണഭോക്തൃ വിഹിതം അടക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495368638, 9946001747, 0495 2366380

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133418/mustering-should-be-done-by-the-beneficiaries-of-welfarepension)