---
title: "#vatakara |കനത്ത മഴ; വടകര താലൂക്കിൽ 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു "
english_title: "#heavyrain 26 #houses #partially #collapsed in #Vatakarataluk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133438/heavyrain-26-houses-partially-collapsed-in-vatakarataluk"
published_at: "2023-07-24T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64beb25330385_treefell1.jpg"
keywords: []
---

# #vatakara |കനത്ത മഴ; വടകര താലൂക്കിൽ 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു 

> **Lead Summary:** **വടകര: ** താലൂക്കിലെ വിവിധ വില്ലേജുകളിലായി 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിലെ ചെമ്പുകടവ് ഗവ. യു. പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

## Article Content

**വടകര: ** താലൂക്കിലെ വിവിധ വില്ലേജുകളിലായി 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി താലൂക്കിൽ കോടഞ്ചേരി വില്ലേജിലെ ചെമ്പുകടവ് ഗവ. യു. പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

വെണ്ടെക്കും പൊയിൽ കോളനിയിലെ 20 കുടുംബങ്ങളിൽ നിന്നായി 26 കുട്ടികളടക്കം 67 പേരെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. കനത്ത മഴയില്‍ വടകര താലൂക്കിലെ വിവിധ വില്ലേജുകളിലായി 26 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊയിലാണ്ടി താലൂക്കിലെ വിവിധ വില്ലേജുകളിലായി എട്ട് വീടുകൾ ഭാഗികമായി തകർന്നു.

കോഴിക്കോട് താലൂക്കിൽ മഴയെ തുടർന്ന് വിവിധ വില്ലേജുകളിലായി രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.1077 ആണ് ടോള്‍ ഫ്രീ നമ്പര്‍.

കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 - 2371002 കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967 താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088 വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361 കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133438/heavyrain-26-houses-partially-collapsed-in-vatakarataluk)