---
title: "#vatakara |ജില്ലാ എൻഫോഴ്‌സ്മെന്റ് പരിശോധന വില്ല്യാപള്ളിയിൽ 75 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി "
english_title: "75 kg of #bannedplasticproducts were #seized in #Villyapalli #districtenforcementinspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133710/75-kg-of-bannedplasticproducts-were-seized-in-villyapalli-districtenforcementinspection"
published_at: "2023-07-25T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0074eb0b62_vatakararaid.jpg"
keywords: []
---

# #vatakara |ജില്ലാ എൻഫോഴ്‌സ്മെന്റ് പരിശോധന വില്ല്യാപള്ളിയിൽ 75 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 

> **Lead Summary:** **വില്ല്യാപ്പള്ളി:** ജില്ലാ എൻഫോഴ്‌സ്മെന്റ് വിഭാഗം വില്ല്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ നിരോധിത, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.

## Article Content

**വില്ല്യാപ്പള്ളി:** ജില്ലാ എൻഫോഴ്‌സ്മെന്റ് വിഭാഗം വില്ല്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ നിരോധിത, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.

എൻഫോഴ്‌സ്മെന്റ് ടീമും പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ വൺ മാർട്ട്, വിടിസി സൂപ്പർമാർക്കറ്റ്, ഖലീജ് സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ ഗ്ലാസ്‌, പ്ലേറ്റ്, കണ്ടെയ്നറുകൾ എന്നിവയുൾപ്പെടുന്ന 75 കിലോയോളം നിരോധിത വസ്തുക്കളാണ് പിടിച്ചെടുത്തത്.

ആദ്യം 10000 രൂപയും ആവർത്തിക്കുന്ന പക്ഷം 25000 മുതൽ 50000 രൂപ വരെയും പിഴ ചുമത്താവുന്ന കുറ്റമാണിത്. പിടിച്ചെടുത്ത വസ്തുക്കൾ തുടർ നടപടികൾക്കായി പഞ്ചായത്തിനു കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133710/75-kg-of-bannedplasticproducts-were-seized-in-villyapalli-districtenforcementinspection)