---
title: "#ayancheri |മാലിന്യമുക്തം നവകേരളം; ആയഞ്ചേരിയിൽ സോഷ്യൽ ഓഡിറ്റ് അവലോകനം "
english_title: "#Garbage-freeNewKerala #SocialAuditReview in #Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133943/garbage-freenewkerala-socialauditreview-in-ayanchery"
published_at: "2023-07-26T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c12c76a6196_malinyamukhthanavakeralam.jpg"
keywords: []
---

# #ayancheri |മാലിന്യമുക്തം നവകേരളം; ആയഞ്ചേരിയിൽ സോഷ്യൽ ഓഡിറ്റ് അവലോകനം 

> **Lead Summary:** **ആയഞ്ചേരി: **മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ കണ്ടെത്തിയ പോരായ്മകളും വിടവുകളും പരിഹരിച്ച് ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സോഷ്യൽ ഓഡിറ്റ് ടീം അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

## Article Content

**ആയഞ്ചേരി: **മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ കണ്ടെത്തിയ പോരായ്മകളും വിടവുകളും പരിഹരിച്ച് ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സോഷ്യൽ ഓഡിറ്റ് ടീം അവലോകന യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

വാർഡിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട മാലിന്യ പരിപാലന സംവിധാനങ്ങൾ ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താനും, ശുചിത്വ ഗ്രാമസഭയിൽ അവതരിപ്പിക്കാനും , ഗൃഹസന്ദർശനം നടത്താനും തീരുമാനിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കെ.മോഹനൻ മാസ്റ്റർ, ജെ എച്ച് ഐ സന്ദീപ് കുമാർ , സി ഡി എസ് മെമ്പർ നിഷ പി, ആശാവർക്കർ ചന്ദ്രി പി, അങ്കണവാടി വർക്കർ സനില എൻ.കെ, എ ഡി എസ് അംഗം സീന ഇ.കെ, ഹരിത കർമ്മസേന അംഗം ഷീജ കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133943/garbage-freenewkerala-socialauditreview-in-ayanchery)