---
title: "#vatakara |ഉണർവ് 2023; സൈബർ ലോകത്തെ ചതിക്കുഴികൾ സെമിനാർ സംഘടിപ്പിച്ചു "
english_title: "#Unarv2023 #Organized #CyberWorldScamsSeminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134041/unarv2023-organized-cyberworldscamsseminar"
published_at: "2023-07-27T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1f014dda76_unarv.jpg"
keywords: []
---

# #vatakara |ഉണർവ് 2023; സൈബർ ലോകത്തെ ചതിക്കുഴികൾ സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **കേരള വനിത കമ്മീഷനും, മേമുണ്ട ഹയർസെക്കണ്ടറി സ്കൂളും ചേർന്ന് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ഉണർവ് എന്ന പരിപാടി സംഘടിപ്പിച്ചു. മേമുണ്ട സ്കൂൾ മൾട്ടിമീഡിയ ഹാളിൽ നടന്ന പരിപാടി കേരള വനിത കമ്മീഷൻ അധ്യക്ഷ അഡ്വ: പി സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കേരള വനിത കമ്മീഷനും, മേമുണ്ട ഹയർസെക്കണ്ടറി സ്കൂളും ചേർന്ന് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ഉണർവ് എന്ന പരിപാടി സംഘടിപ്പിച്ചു. മേമുണ്ട സ്കൂൾ മൾട്ടിമീഡിയ ഹാളിൽ നടന്ന പരിപാടി കേരള വനിത കമ്മീഷൻ അധ്യക്ഷ അഡ്വ: പി സതീദേവി പരിപാടി ഉദ്ഘാടനം ചെയ്തു.

സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് കേരള പോലീസ് സൈബർ വിഭാഗത്തിലെ സത്യൻ കാരയാട് ഹയർസെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. മേമുണ്ട സ്കൂൾ പ്രിൻസിപ്പാൾ ബി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് സ്വാഗതവും, പ്ലസ്ടു വിദ്യാർത്ഥി ഗോപിക നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134041/unarv2023-organized-cyberworldscamsseminar)