---
title: "അഴിയൂരില്‍ യുവമോര്‍ച്ച സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി"
english_title: " BJP in Azhiyur Complaint that posters were destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13411/bjp-in-azhiyur-complaint-that-posters-were-destroyed"
published_at: "2021-11-29T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4828d07035_bjp yuva morcha.jpg"
keywords: []
---

# അഴിയൂരില്‍ യുവമോര്‍ച്ച സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ചു മണ്ടോള പ്രദേശത്ത് യുവമോര്‍ച്ച സ്ഥാപിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളും നശിപ്പിച്ചതായ് പരാതി. ഇന്നലെ അര്‍ധരാത്രിയോടെയാണ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുവമോര്‍ച്ച ആരോപിച്ചു.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ചു മണ്ടോള പ്രദേശത്ത് യുവമോര്‍ച്ച സ്ഥാപിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളും നശിപ്പിച്ചതായ് പരാതി. ഇന്നലെ അര്‍ധരാത്രിയോടെയാണ് പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് യുവമോര്‍ച്ച ആരോപിച്ചു.

പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ തുടരെ തുടരെ സിപിഎംന്റെ ഭാഗത്തുനിന്നും ഉണ്ടാക്കുന്നതിനെതിരെ ബി.ജെ.പി അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റിയും യുവമോര്‍ച്ച പഞ്ചായത്തു കമ്മറ്റിയും പ്രധിഷേധം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13411/bjp-in-azhiyur-complaint-that-posters-were-destroyed)