---
title: "#vatakara |കാർത്തികപ്പള്ളി ചെക്യോട്ടിൽ അംഗൻവാടി സ്വന്തം കെട്ടിടത്തിലേക്ക് "
english_title: "#Anganwadi to #ownbuilding at #Karthikapally #Checkout"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134152/anganwadi-to-ownbuilding-at-karthikapally-checkout"
published_at: "2023-07-27T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c24589ccb05_ankanvadi.jpg"
keywords: []
---

# #vatakara |കാർത്തികപ്പള്ളി ചെക്യോട്ടിൽ അംഗൻവാടി സ്വന്തം കെട്ടിടത്തിലേക്ക് 

> **Lead Summary:** **കാർത്തികപ്പള്ളി: **ഏറാമല ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലുള്ള 102-ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചു.

## Article Content

**കാർത്തികപ്പള്ളി: **ഏറാമല ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിലുള്ള 102-ാം നമ്പർ അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിർവ്വഹിച്ചു.

വർഷങ്ങളായി സ്വന്തം സ്ഥലം ലഭ്യമായിട്ടും കെട്ടിടമില്ലാതെ ബുദ്ധിമുട്ടിയ അംഗൻവാടിക്ക് വടകര എംഎൽഎ കെ.കെ.രമയുടെ ഇടപെടലിന്റെ ഭാഗമായി ശിശു വികസന വകുപ്പിന്റെ 10 ലക്ഷം രൂപയും 4 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് ഫണ്ടും ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത് .

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ എൻ.എം. വിമല , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ കെ.പി. സൗമ്യ , ഗ്രാമഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ബാബു. സി , പാറക്കൽ രവീന്ദ്രൻ, സി.പി. ഹൈദർ ഹാജി , സുനിൽ ബാബു. കെ , സുരേഷ്. സി, വടകര ബ്ലോക്ക് സി ഡി പി ഒ ശോഭന , സൂപ്പർവൈസർ ഷൈനി, സി ഡി എസ് മെമ്പർ പുഷ്പ എന്നിവ ആശംസകളർപ്പിച്ചു.

അംഗമ വാടി വർക്കർ പ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.പാറക്കൽ ബാബു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ . ടി.സുനിൽ കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134152/anganwadi-to-ownbuilding-at-karthikapally-checkout)