---
title: "#vatakara |ജനപഥം സാക്ഷി; പ്രവർത്തകരെ പങ്കെടുപ്പിക്കാൻ വടകരയിൽ അഞ്ഞൂറ് പേരെ അണിനിരത്തും -എൽവൈജെഡി കുറ്റ്യാടി മണ്ഡലം കമ്മിറ്റി "
english_title: "#JanpathamSakshi 500 #people will be #mobilized in #Vatakara to get the #workers to #participate #LYJDKuttyadiMandalCommittee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134269/janpathamsakshi-500-people-will-be-mobilized-in-vatakara-to-get-the-workers-to-participate-lyjdkuttyadimandalcommittee"
published_at: "2023-07-27T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2a45897fa9_ljdvatakara.jpg"
keywords: []
---

# #vatakara |ജനപഥം സാക്ഷി; പ്രവർത്തകരെ പങ്കെടുപ്പിക്കാൻ വടകരയിൽ അഞ്ഞൂറ് പേരെ അണിനിരത്തും -എൽവൈജെഡി കുറ്റ്യാടി മണ്ഡലം കമ്മിറ്റി 

> **Lead Summary:** > **വടകര: ** "രാഷ്ട്രമാണ് വലുത് -ബഹുസ്വരതയാണ് ഇന്ത്യ " എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ലോക് താന്ത്രിക് യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി വടകരയിൽ സംഘടിപ്പിക്കുന്ന "ജനപഥം സാക്ഷി " പരിപാടിയിൽ 500- പ്രവർത്തകരെ പങ്കെടുപ്പിക്കാൻ എൽവൈജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

> **വടകര: ** "രാഷ്ട്രമാണ് വലുത് -ബഹുസ്വരതയാണ് ഇന്ത്യ " എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ലോക് താന്ത്രിക് യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി വടകരയിൽ സംഘടിപ്പിക്കുന്ന "ജനപഥം സാക്ഷി " പരിപാടിയിൽ 500- പ്രവർത്തകരെ പങ്കെടുപ്പിക്കാൻ എൽവൈജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

എൽജെഡി ജില്ലാ കമ്മിറ്റി അംഗം വിനോദ് ചെറിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ സ്ത്രീകളെ മൃഗീയമായി പീഡിപ്പിക്കുകയും വശഹത്യയും കലാപവും നടക്കുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിടയിലും , ലോകത്തിന് മുമ്പിൽ രാജ്യത്തെ കേന്ദ്ര സർക്കാർ നാണം കെടുത്തിയിട്ടും അടുത്ത തെരഞ്ഞെടുപ്പിനും താൻ തന്നെയാണ് നേതൃത്വം നൽകുക എന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ലോകചരിത്രത്തിലെ ഫാസിസ്റ്റുകളെ പോലും വെല്ലുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡണ്ട് എം.ടി.കെ.സുധീഷ് അധ്യക്ഷത വഹിച്ചു. എൽവൈജെഡി ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ വില്യാപ്പള്ളി , ബി. നവനീത് മാസ്റ്റർ , ജിതിൻ പിലാവുള്ളതിൽ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134269/janpathamsakshi-500-people-will-be-mobilized-in-vatakara-to-get-the-workers-to-participate-lyjdkuttyadimandalcommittee)