---
title: "#vatakara |തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു; അഴിയൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "The #autodriver, a #native of #Vatakara, met a #tragicend after the #auto #overturned after the #dogjumped #across the #street"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134329/the-autodriver-a-native-of-vatakara-met-a-tragicend-after-the-auto-overturned-after-the-dogjumped-across-the-street"
published_at: "2023-07-28T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34bedf29d0_deathvatakara.jpg"
keywords: []
---

# #vatakara |തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞു; അഴിയൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **വടകര: **തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു -47) ആണ് മരിച്ചത്. കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

## Article Content

**വടകര: **തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു (ചൈത്രം ബാബു -47) ആണ് മരിച്ചത്. കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

ഒരു കൂട്ടം തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടി ഓട്ടോയിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു. സി.ഐ.ടി.യു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും പ്രദേശത്തെ സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ്.

ഭാര്യ: നിഷ. മകന്‍: അനുനന്ദ്. സഹോദരങ്ങള്‍: രാജീവന്‍, സജിനി, ഗീത, അനിത, ബേബി, സജീവന്‍. പരേതരായ കരുണന്‍റെയും ആലീസിന്‍റെയും മകനാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134329/the-autodriver-a-native-of-vatakara-met-a-tragicend-after-the-auto-overturned-after-the-dogjumped-across-the-street)