---
title: "#vatakara |വടകരയിൽ ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "#Fisherman #dies after #being hit by a #train in #Vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134357/fisherman-dies-after-being-hit-by-a-train-in-vatakara"
published_at: "2023-07-28T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c35fb3d839c_deathvatakaratrain.jpg"
keywords: []
---

# #vatakara |വടകരയിൽ ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **വടകര: **വടകര റെയിൽവേ അടിപ്പാത നിർമാണം നടക്കുന്ന പൂവാടൻ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു. കുരിയാടി കോയന്റെ വളപ്പിൽ കെ വി രജീഷാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പൂവാടൻ ഗേറ്റിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.

## Article Content

**വടകര: **വടകര റെയിൽവേ അടിപ്പാത നിർമാണം നടക്കുന്ന പൂവാടൻ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു. കുരിയാടി കോയന്റെ വളപ്പിൽ കെ വി രജീഷാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. പൂവാടൻ ഗേറ്റിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ കാൽനട യാത്രക്കാർ പോലും ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.

സമീപത്തെ മറ്റൊരു വഴിയിലൂടെ നടന്ന് റെയിൽപാത കടക്കുമ്പോഴാണ് രജീഷിനെ ട്രെയിൻ തട്ടിയത്. തെറിച്ചു വീണ രജീഷിനെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ മുൻസിപ്പൽ കൗൺസിലറായ പരേതനായ സഹദേവന്റെ മകനാണ് രജീഷ്. അമ്മ വിമല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134357/fisherman-dies-after-being-hit-by-a-train-in-vatakara)