---
title: "കാട് വളര്‍ന്ന് ദേശീയപാതയോരം യാത്ര  ദുരിത പൂര്‍ണം"
english_title: " The bushes are like a forest The journey on the National Highway is full of misery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13437/the-bushes-are-like-a-forest-the-journey-on-the-national-highway-is-full-of-misery"
published_at: "2021-11-29T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a49ba0288b2_nh byapass.jpg"
keywords: []
---

# കാട് വളര്‍ന്ന് ദേശീയപാതയോരം യാത്ര  ദുരിത പൂര്‍ണം

> **Lead Summary:** വടകര: ദേശീയപാതക്ക് ഇരു ഭാഗത്തും കുറ്റി ചെടികള്‍ കാടുപോലെ വളര്‍ന്നു ദുരിതം പേറി ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരും. ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി മുതല്‍ ചോറോട് വരെയാണ് കുറ്റിച്ചെടികളും മറ്റും വളര്‍ന്നു കിടക്കുന്നത്. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ മറികടക്കുമ്പോളും, മറ്റു വാഹങ്ങള്‍ പോകുമ്പോളും റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള കാടുകള്‍ ഭീഷണി സൃഷ്ട്ടിക്കുകയാണ്.

## Article Content

വടകര: ദേശീയപാതക്ക് ഇരു ഭാഗത്തും കുറ്റി ചെടികള്‍ കാടുപോലെ വളര്‍ന്നു ദുരിതം പേറി ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരും. ദേശീയ പാതയില്‍ കുഞ്ഞിപ്പള്ളി മുതല്‍ ചോറോട് വരെയാണ് കുറ്റിച്ചെടികളും മറ്റും വളര്‍ന്നു കിടക്കുന്നത്. ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ മറികടക്കുമ്പോളും, മറ്റു വാഹങ്ങള്‍ പോകുമ്പോളും റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള കാടുകള്‍ ഭീഷണി സൃഷ്ട്ടിക്കുകയാണ്.

കാട് വളര്‍ന്നുറോഡിലെത്തിയതോടെ കാല്‍ നട യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ ഇടമില്ലാതെയായി. പലപ്പോളും വാഹനങ്ങള്‍ മറികടക്കുമ്പോള്‍ മറ്റു വാഹങ്ങളെ കാണാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്.കാട് വളര്‍ന്നതോടെ വാഹന അപകടങ്ങളും പതിവായിരിക്കുകയാണ്. കനത്ത മഴയും, തെരുവ് വിളക്കിന്റെ അഭാവവും ഇരു ഭാഗത്തും വളര്‍ന്ന കാടുകള്‍ കാല്‍നട യാത്രക്കാര്‍ക്കു ഭീതി ഉയര്‍ത്തിയിരിക്കുകയാണ്.പാതയോരം വെട്ടി ശുചീകരിക്കാന്‍ നടപടിയെടുക്കണമെന്ന് ദേശീയപാത പിഡബ്ല്യൂഡി വിഭാഗത്തോട് ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ കൈമലര്‍ത്തുകയാണെന്ന് ആക്ഷേപം ഉയരുകയാണ്.

റോഡ് സുരക്ഷാ ഫണ്ടില്‍ ഉള്‍പ്പെടുത്തി അടിയന്തിരമായി ഇരു ഭാഗത്തെയും കാട് വെട്ടിത്തെളിക്കണമെന്നു വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ദേശീയപാതക്ക് ഇരു ഭാഗത്തും കാടുപോലെ വളര്‍ന്നു കിടക്കുന്ന കുറ്റി ചെടികള്‍ വെട്ടിത്തെളിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13437/the-bushes-are-like-a-forest-the-journey-on-the-national-highway-is-full-of-misery)