---
title: "വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി  വടകരയില്‍ നടന്ന എം എസ് എഫ് പ്രതിനിധി സമ്മേളനം"
english_title: " Noted for student participation MSF delegates meeting held at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13445/noted-for-student-participation-msf-delegates-meeting-held-at-vadakara"
published_at: "2021-11-29T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4a3dd9594a_msf vatakara.jpg"
keywords: []
---

# വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി  വടകരയില്‍ നടന്ന എം എസ് എഫ് പ്രതിനിധി സമ്മേളനം

> **Lead Summary:** വടകര :വിദ്യാര്‍ത്ഥിത്വം സമൂഹ നന്മക്കായി വിനിയോഗിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 'സമര്‍പ്പിത വിദ്യാര്‍ത്ഥിത്വം സമൂഹ നന്മക്ക്' എന്ന പ്രമേയത്തില്‍ വടകര നിയോജക മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. 

## Article Content

വടകര :വിദ്യാര്‍ത്ഥിത്വം സമൂഹ നന്മക്കായി വിനിയോഗിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. 'സമര്‍പ്പിത വിദ്യാര്‍ത്ഥിത്വം സമൂഹ നന്മക്ക്' എന്ന പ്രമേയത്തില്‍ വടകര നിയോജക മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. 

വടകര നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് സഫീര്‍ കെ കെ അധ്യക്ഷത വഹിച്ചു. ചരിത്രം അപനിര്‍മ്മിക്കപ്പെടുന്ന പുതിയ കാലത്ത് ഗതകാലങ്ങളെ പുനര്‍വായിച്ചു പ്രതിരോധം തീര്‍ക്കേണ്ട ദൗത്യം ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് എം സി വടകര, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, മുസ്ലിം ലീഗ് വടകര നിയോജക മ മണ്ഡലം ജനറല്‍ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള, ജില്ല എം എസ് എഫ് പ്രസിഡന്റ് അഫ്‌നാസ് ചോറോട്,ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ശുഹൈബ് കുന്നത്ത്, മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സനീദ് എ വി, എം എസ് എഫ് കോഴിക്കോട് ജില്ല സെക്രട്ടറി അന്‍സീര്‍ പനോളി,എം എസ് എഫ് ഹരിത കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ഇന്‍ഷിദ, പി എം മുസ്തഫ മാസ്റ്റര്‍,ഹാരിസ് വി പി,ടി പി ഗഫൂര്‍ മാസ്റ്റര്‍,മുനീര്‍ പനങ്ങോട്ട്,വടകര നിയോജക മണ്ഡലം എം എസ് എഫ് ഭാരവാഹികളായ അജ്‌നാസ് യു, മിന്‍ഹാജ് യു, സഹല്‍ കോറോത്ത് റോഡ്,റഫ്‌നാസ് മലോല്‍ മുക്ക്,ജാബിര്‍ ടി എന്നിവര്‍ സംസാരിച്ചു.വടകര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ മുജീബ് റഹ്മാന്‍ സ്വാഗതവും ട്രെഷറര്‍ ആസിഫ് ഒ കെ നന്ദിയും പറഞ്ഞു. ഡോ: സുലൈമാന്‍ മേല്‍പ്പത്തൂര്‍ നയിച്ച മോട്ടിവേഷനല്‍ ടോക്ക്‌സ് ശ്രദ്ധേയമായി. ജവാദ് അബ്ദുള്‍ ഖാദര്‍ നയിച്ച കലാപരിപാടിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13445/noted-for-student-participation-msf-delegates-meeting-held-at-vadakara)