---
title: "#AdvocateClerkAssociation |കേരള ലീഗൽ സർവ്വീസ് ബെനിഫിറ്റ് ഫണ്ടിൽ നിന്നും അനുവദിക്കുന്ന ധനസഹായം വർദ്ധിപ്പിക്കണം -അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ "
english_title: "#Funding #from #KeralaLegalServiceBenefitFund should be #increased #AdvocateClerkAssociation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134452/funding-from-keralalegalservicebenefitfund-should-be-increased-advocateclerkassociation"
published_at: "2023-07-28T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3a83058d5b_kkramaadvacate.jpg"
keywords: []
---

# #AdvocateClerkAssociation |കേരള ലീഗൽ സർവ്വീസ് ബെനിഫിറ്റ് ഫണ്ടിൽ നിന്നും അനുവദിക്കുന്ന ധനസഹായം വർദ്ധിപ്പിക്കണം -അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ 

> **Lead Summary:** **വടകര: **[ കേരള ലീഗൽ സർവ്വീസ് ബെനിഫിറ്റ് ഫണ്ടിൽ നിന്നും കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് വെൽഫയർ ഫണ്ട് കമ്മറ്റിക്ക് അനുവദിക്കുന്ന ധനസഹായം വർദ്ധിപ്പിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ വടകര യൂനിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**വടകര: **[ കേരള ലീഗൽ സർവ്വീസ് ബെനിഫിറ്റ് ഫണ്ടിൽ നിന്നും കേരള അഡ്വക്കറ്റ് ക്ലാർക്ക്സ് വെൽഫയർ ഫണ്ട് കമ്മറ്റിക്ക് അനുവദിക്കുന്ന ധനസഹായം വർദ്ധിപ്പിക്കണമെന്ന് കേരള അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ വടകര യൂനിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

യൂനിറ്റ് കൺവൻഷനിൽ SSLC, +2, NMMS. USS, LSS വിജയികളെ അനുമോദിച്ചു. കെ.കെ. രമ എം എൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ. പി.വി, സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സി പ്രദീപൻ, ജില്ലാ പ്രസിഡന്റ് ഒടി. മുരളി ദാസ്, ജില്ലാ സെക്രട്ടറി എ. സുരാജ്, ജില്ലാ ജോ. സെക്രട്രറി കെ.വി. പ്രകാശൻ, ജില്ല വൈ. പ്രസിഡന്റ് ആർ.ജി ജോൺ എന്നിവർ സംസാരിച്ചു.

സുഭാഷ് കോറോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.എം വിനു അദ്ധ്യക്ഷത വഹിച്ചു. പി.പി. ശരത്ത് നന്ദി പറഞ്ഞു. പരീക്ഷ വിജയികകൾക്ക് അയ്യനാടത്ത് കുഞ്ഞിക്കണ്ണൻ നായർ, രാധ അമ്മ, കൊളപ്പനാരി രാമകൃഷ്ണൻ നായർ എന്നിവരുടെ നാമധേയത്തിൽ പ്രത്യേക ക്യാഷ് അവർഡ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134452/funding-from-keralalegalservicebenefitfund-should-be-increased-advocateclerkassociation)