---
title: "#vatakara |ആവിക്കൽ; കടൽഭിത്തിയിലെ ഗ്യാപ് ഫില്ലിംഗ് പ്രവൃത്തി ഉടൻ ആരംഭിക്കും; കെ.കെ രമ എം.എൽ.എ "
english_title: "#Gapfilling work on #avikkalSeawall will #beginsoon #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134460/gapfilling-work-on-avikkalseawall-will-beginsoon-kkramamla"
published_at: "2023-07-28T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3ae2449b24_avikkalseawall.jpg"
keywords: []
---

# #vatakara |ആവിക്കൽ; കടൽഭിത്തിയിലെ ഗ്യാപ് ഫില്ലിംഗ് പ്രവൃത്തി ഉടൻ ആരംഭിക്കും; കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **ആവിക്കൽ ഭാഗത്തെ കടൽ ഭിത്തിയിലുള്ള ഗ്യാപ് ഫില്ലിംഗ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.കെ രമ എം.എൽ.എ. സുരക്ഷിതമായ കടൽ ഭിത്തി നിലവിലുള്ള ആവിക്കലിലെ ഒരു ഭാഗത്തുള്ള വിടവ് കാരണം നിലവിലെ കടൽഭിത്തിക്ക് തന്നെ ക്ഷതമേൽക്കുന്ന അവസ്ഥയാണ്.

## Article Content

**വടകര: **ആവിക്കൽ ഭാഗത്തെ കടൽ ഭിത്തിയിലുള്ള ഗ്യാപ് ഫില്ലിംഗ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് കെ.കെ രമ എം.എൽ.എ. സുരക്ഷിതമായ കടൽ ഭിത്തി നിലവിലുള്ള ആവിക്കലിലെ ഒരു ഭാഗത്തുള്ള വിടവ് കാരണം നിലവിലെ കടൽഭിത്തിക്ക് തന്നെ ക്ഷതമേൽക്കുന്ന അവസ്ഥയാണ്.

മഴ കനക്കുകയും കടൽ ക്ഷോഭം രൂക്ഷമാവുകയും ചെയ്യുന്ന സമയങ്ങളിൽ ഈ ഗ്യാപ്പിലേക്ക് കടൽ അടിച്ചു കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ ഗ്യാപ് ഫിൽ ചെയ്യാത്തത് മൂലം വെള്ളത്തിന്റെ സമ്മർദ്ദം കൊണ്ട് ഗ്യാപ്പിന്റെ ഇരു വശങ്ങളിലുമുള്ള കടൽഭിത്തിപോലും തകരുന്ന സ്ഥിതിയാണ്.

പ്രശ്നത്തിന്റെ ഗൗരവം നേരത്തെ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇപ്പോൾ കനത്ത മഴപെയ്ത സാഹചര്യത്തിൽ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട പ്രശ്നമെന്ന നിലയിലാണ് ഇതിനായി സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചത്. പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്.

കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, കരാറുകാരനും, പ്രദേശവാസികളും സ്ഥലം സന്ദർശിക്കുകയും പ്രവൃത്തികൾ സംബന്ധിച്ചു വിലയിരുത്തുകയും ചെയ്തു. വാർഡ് കൗൺസിലർ കെ.കെ ഷാഹിമയും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134460/gapfilling-work-on-avikkalseawall-will-beginsoon-kkramamla)