---
title: "#vatakara |നേരിനും എപ്ലസ്സുകാർ; സത്യസന്ധതയ്ക്ക് മാതൃകയായി മേമുണ്ടയിലെ പെൺകൊടികൾ "
english_title: "#Congratulations to the #children who #returned the #stolengold"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134462/congratulations-to-the-children-who-returned-the-stolengold-new"
published_at: "2023-07-28T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3b411c0484_stolengold.jpg"
keywords: []
---

# #vatakara |നേരിനും എപ്ലസ്സുകാർ; സത്യസന്ധതയ്ക്ക് മാതൃകയായി മേമുണ്ടയിലെ പെൺകൊടികൾ 

> **Lead Summary:** **വടകര: ** വിദ്യാഭ്യാസം നല്ല തലമുറയെ വാർത്തെടുക്കലാണ്. ഇവിടെ നേരിനും നിറയെ എപ്ലസ്സുകാരുണ്ട്. സത്യസന്ധതയ്ക്ക് മാതൃകയായി മേമുണ്ട ഹയർ സെക്കണ്ടറിയിലെ പെൺകൊടികൾ. സ്കൂൾ വിട്ട് പോകും വഴി കളഞ്ഞു കിട്ടിയ ഒരു പവനിൽ അധികമുള്ള സ്വർണ്ണ ബ്രേസ് ലെറ്റ് സ്കുളിൽ ഏൽപ്പിച്ച് കുട്ടികൾ.

## Article Content

**വടകര: ** വിദ്യാഭ്യാസം നല്ല തലമുറയെ വാർത്തെടുക്കലാണ്. ഇവിടെ നേരിനും നിറയെ എപ്ലസ്സുകാരുണ്ട്. സത്യസന്ധതയ്ക്ക് മാതൃകയായി മേമുണ്ട ഹയർ സെക്കണ്ടറിയിലെ പെൺകൊടികൾ. സ്കൂൾ വിട്ട് പോകും വഴി കളഞ്ഞു കിട്ടിയ ഒരു പവനിൽ അധികമുള്ള സ്വർണ്ണ ബ്രേസ് ലെറ്റ് സ്കുളിൽ ഏൽപ്പിച്ച് കുട്ടികൾ.

ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ശിവാനി എസ് ആർ (9.C), തേജലക്ഷ്മി കെ എം( 9. C), നിവേദ്യ കെ കെ ( 9. H), ശ്വേത പ്രമോദ് ( 9A), കീർത്തന (9.S) എന്നീ കുട്ടികൾ ചേർന്നാണ് സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് മാസ്റ്റർ വശം സ്വർണം കൈമാറിയത്. നന്മമനസ്സിന്റെ ഉടമകളായ ഈ പിഞ്ചോമനകളെ ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു. സ്വർണ്ണത്തിന്റെ ഉടമയെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134462/congratulations-to-the-children-who-returned-the-stolengold-new)