ചോറോട്: (vatakaranews.in) ഗ്രാമപഞ്ചായത്തിലെ മണിയാറത്ത് മുക്ക് - പാൽ സൊസൈറ്റി റോഡ് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാർഡിലെ മണിയാറത്ത് മുക്ക് - പാൽ സൊസൈറ്റി റോഡ് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് റീ-ടാർ ചെയ്തത്.


ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംഷിദ കെ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ അബ്ദുൽ ഗനി നന്ദിയും പറഞ്ഞു.
#Maniarat #Muk-PalSocietyRoad #inaugurated