---
title: "ഹൃദയതാളം പരിപാടി വേറിട്ട അനുഭവമായി മാറി"
english_title: " The hrudya thalam project  event turned out to be a different experience"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13469/the-hrudya-thalam-project-event-turned-out-to-be-a-different-experience"
published_at: "2021-11-29T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4b48bdb812_hrudaya thalam.jpg"
keywords: []
---

# ഹൃദയതാളം പരിപാടി വേറിട്ട അനുഭവമായി മാറി

> **Lead Summary:** **ഓര്‍ക്കാട്ടേരി:** പി സി രതീശന്‍ സാംസ്‌കാരിക വേദിയും എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഹൃദയതാളം ജീവന്‍ രക്ഷാ പരിശീലന ഏകദിന ക്യാമ്പ് ശ്രദ്ധേയമായി. തെരഞ്ഞടുക്കപ്പെട്ട 100 വളണ്ടിയര്‍മാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ പ്രഥമ ജീവന്‍ രക്ഷാ പരിചരണ മുറകള്‍ ശാസ്ത്രീയമായി നേരിട്ട് പരിശീലനം ലഭ്യമാക്കി.

## Article Content

**ഓര്‍ക്കാട്ടേരി:** പി സി രതീശന്‍ സാംസ്‌കാരിക വേദിയും എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഹൃദയതാളം ജീവന്‍ രക്ഷാ പരിശീലന ഏകദിന ക്യാമ്പ് ശ്രദ്ധേയമായി. തെരഞ്ഞടുക്കപ്പെട്ട 100 വളണ്ടിയര്‍മാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ പ്രഥമ ജീവന്‍ രക്ഷാ പരിചരണ മുറകള്‍ ശാസ്ത്രീയമായി നേരിട്ട് പരിശീലനം ലഭ്യമാക്കി.

മണ്ടോളതില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് വടകര ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ വി കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ കെ എന്‍ അബ്ദുള്ള മുഖ്യ പരിശീലകനായി. വാര്‍ഡ് അംഗങ്ങളായ സീമ തൊണ്ടായി , ടി പി മിനിഗ, രമ്യ കണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക വേദി കണ്‍വീനര്‍ എസ് പി ചന്ദ്രന്‍ സ്വാഗതവും വി കെ രമേശ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13469/the-hrudya-thalam-project-event-turned-out-to-be-a-different-experience)