---
title: "എം.എല്‍.എയുടെ ഇടപെടല്‍ ;  വടകര ഫയര്‍ സ്റ്റേഷന്‍  കെട്ടിടത്തിന് പത്തുലക്ഷം അനുവദിച്ചു"
english_title: "The intervention of the MLA; Vadakara Fire Station Ten lakh has been allotted for the building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13475/the-intervention-of-the-mla-vadakara-fire-station-ten-lakh-has-been-allotted-for-the-building"
published_at: "2021-11-29T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4be1d9bd06_FIRE STATION VATAKARA.jpg"
keywords: []
---

# എം.എല്‍.എയുടെ ഇടപെടല്‍ ;  വടകര ഫയര്‍ സ്റ്റേഷന്‍  കെട്ടിടത്തിന് പത്തുലക്ഷം അനുവദിച്ചു

> **Lead Summary:** വടകര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന വടകര ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷനിലെ ബാത്ത്‌റൂം, ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന കെട്ടിടം പുതുക്കി പണിയുന്നതിന് പത്തുലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സപ്തംബറില്‍ കെ.കെ രമ എം.എല്‍.എ ഫയര്‍‌സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ജീവനക്കാര്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ജോലിയെടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

## Article Content

വടകര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന വടകര ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷനിലെ ബാത്ത്‌റൂം, ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന കെട്ടിടം പുതുക്കി പണിയുന്നതിന് പത്തുലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സപ്തംബറില്‍ കെ.കെ രമ എം.എല്‍.എ ഫയര്‍‌സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ജീവനക്കാര്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ജോലിയെടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

24 മണിക്കൂറും ജാഗരൂകരായി നില്‍ക്കുന്ന സേനാംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്ലൊരു മൂത്രപ്പുരയോ, ശുചിമുറിയോ പോലുമില്ലെന്നകാര്യം അവര്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സപ്തംബര്‍ 15ന് എം.എല്‍.എ കത്തെഴുതി.

കൂടാതെ ഈ വിഷയം ജില്ലാ വികസന സമിതിയില്‍ അവതരിപ്പിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ വകുപ്പ് മേധാവിയോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാമടിസ്ഥാനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പാണ് ഇപ്പോള്‍ ബാത്ത്‌റൂം, ടോയ്‌ലെറ്റ് കെട്ടിടം പുതുക്കിപണിയുന്നതിനായി പത്തുലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. അടിയന്തിരമായി പ്രവര്‍ത്തി ആരംഭിക്കുന്നതിനുള്ള മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നു എം.എല്‍.എ ഉറപ്പുനല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13475/the-intervention-of-the-mla-vadakara-fire-station-ten-lakh-has-been-allotted-for-the-building)