---
title: "#MahilaJanataDal|ആദ്യ പ്രസവം; ജില്ലാ ആശുപത്രിക്ക് മുമ്പിൽ മഹിളാ ജനതാദൾ ധർണ്ണ രണ്ടിന് "
english_title: "#MahilaJanataDal #dharna in #front of the #district #hospital on #August2"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134772/mahilajanatadal-dharna-in-front-of-the-district-hospital-on-august2-new"
published_at: "2023-07-29T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c51aaf52df5_ljd.jpg"
keywords: []
---

# #MahilaJanataDal|ആദ്യ പ്രസവം; ജില്ലാ ആശുപത്രിക്ക് മുമ്പിൽ മഹിളാ ജനതാദൾ ധർണ്ണ രണ്ടിന് 

> **Lead Summary:** **വടകര: ** ആദ്യ പ്രസവം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് രണ്ടിന് ധർണ്ണ സമരം നടത്തും. താലൂക്ക് ആശുപത്രി ആയിരുന്ന കാലത്ത് എല്ലാ പ്രസവങ്ങളും ഇവിടെ നടന്നിരുന്നു.

## Article Content

**വടകര: ** ആദ്യ പ്രസവം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് രണ്ടിന് ധർണ്ണ സമരം നടത്തും. താലൂക്ക് ആശുപത്രി ആയിരുന്ന കാലത്ത് എല്ലാ പ്രസവങ്ങളും ഇവിടെ നടന്നിരുന്നു.

സൗകര്യങ്ങൾ ഒരു പാട് വർദ്ധിച്ചിട്ടും ഇവ തുടരുന്നതിന് പകരം നിർത്തലാക്കുകയാണ് ചെയ്യുന്നത്. അതാകട്ടെ ഒരു ഉത്തരവിന്റെയോ നിർദ്ദേശത്തിന്റേയോ ഭാഗമായല്ല. ഇവിടെ തീരുമാനിക്കുകയാണ് ചെയ്യില്ല എന്ന് . ഒപിയിലെ നിയന്ത്രണം നീക്കണം, സ്റ്റാഫ് പാറ്റേൺ അനുവദിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിക്കും.എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.

മഹിളാ ജനത യോഗം എൽ.ജെ.ഡി വടകര മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബേബി ബാലമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.വനജ, മണ്ഡലം സെക്രട്ടറി എം.സതി. നഗരസഭാ വികസന കാര്യസമിതി അദ്ധ്യക്ഷ രാജിത പതേരി. ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി കെ.അഴിയൂർ പഞ്ചായത്ത് അംഗം റീന രയരോത്ത്, ഏറാമല പഞ്ചായത്ത് അംഗം രമ്യ കണ്ടിയിൽ, പ്രസന്ന എം.കെ, ഗീത കെ. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134772/mahilajanatadal-dharna-in-front-of-the-district-hospital-on-august2-new)