---
title: "#azhiyur |തീരദേശ ജൈവവൈവിധ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു "
english_title: "#Organized #Coastal #Biodiversity #AwarenessClass"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134777/organized-coastal-biodiversity-awarenessclass"
published_at: "2023-07-29T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c51e41efb3c_awarnessclass.jpg"
keywords: []
---

# #azhiyur |തീരദേശ ജൈവവൈവിധ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു 

> **Lead Summary:** **അഴിയൂർ:**ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ തീരതണൽ പദ്ധതിയുടെ ഭാഗമായി തീരദേശ ജൈവവൈവിധ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ:**ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ തീരതണൽ പദ്ധതിയുടെ ഭാഗമായി തീരദേശ ജൈവവൈവിധ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ മാനേജ്മെന്റ് കമ്മിറ്റി എക്സ്പേർട്ട് മെമ്പർ സത്യൻ മേപ്പയൂർ മുഖ്യാതിഥിയായി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ മഞ്ജു കെ.പി എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് സുനീർ കുമാർ എം സ്വാഗതവും ബി എം സി കൺവീനർ പ്രകാശൻ പി കെ നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബ് അംഗങ്ങൾ,അധ്യാപകർ,ബി എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134777/organized-coastal-biodiversity-awarenessclass)