---
title: "#vatakara |അനുമോദനം 2023; മേമുണ്ട ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്രതിഭകളെ അനുമോദിച്ചു "
english_title: "#felicitated the #talents of #MemundaHigherSecondarySchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134788/felicitated-the-talents-of-memundahighersecondaryschool"
published_at: "2023-07-29T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5259eca165_memundaanumodanam.jpg"
keywords: []
---

# #vatakara |അനുമോദനം 2023; മേമുണ്ട ഹയർസെക്കണ്ടറി സ്ക്കൂളിലെ പ്രതിഭകളെ അനുമോദിച്ചു 

> **Lead Summary:** **വടകര: **അക്കാദമിക മികവിന് തിളക്കമാർന്ന പാഠങ്ങൾ എഴുതി ചേർത്തുകൊണ്ട് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ വിജയവീഥിയിൽ മുന്നേറ്റം തുടരുക തന്നെയാണ്. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ എസ് എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾ, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ അനുമോദിച്ചു.

## Article Content

**വടകര: **അക്കാദമിക മികവിന് തിളക്കമാർന്ന പാഠങ്ങൾ എഴുതി ചേർത്തുകൊണ്ട് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ വിജയവീഥിയിൽ മുന്നേറ്റം തുടരുക തന്നെയാണ്. മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ എസ് എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾ, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ അനുമോദിച്ചു.

വടകര ടൗൺഹാളിൽ നടന്ന പരിപാടി SCERT ഡയറക്ടർ ഡോ: ആർ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. വടകര ടൗൺഹാളിൽ നടന്ന അനുമോദന ചടങ്ങിൽ 500 ഓളം പ്രതിഭകളെ അനുമോദിച്ചു.

പിടിഎ പ്രസിഡണ്ട് ഡോ: എം വി തോമസ് അധ്യക്ഷനായി. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള, മാനേജ്മെന്റ് പ്രസിഡണ്ട് ആർ ബലറാം, മുൻ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് മാസ്റ്റർ, ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, പ്രിൻസിപ്പാൾ ബി ബീന ടീച്ചർ, വാർഡ് മെമ്പർ കെ കെ സിമി, പി സുബീഷ്, പി പ്രശാന്ത്കുമാർ, എ ഇ ഒ എം വിനോദ്, പി എം നിഷാന്ത്, സി എം ഷാജി, എൻ ബി പ്രകാശൻ മാസ്റ്റർ, കെ എം ബാബു, അതീഖ് റഹ്മാൻ, പി പി മുരളി മാസ്റ്റർ, ടി മോഹൻദാസ്, ജയശ്രീ ദിലീപ്, സി വി കുഞ്ഞബ്ദുള്ള, പി കെ ജയറാം മാസ്റ്റർ എന്നിവർ സംസാരിച്ചു. മാനേജ്മെന്റ് സിക്രട്ടറി പി പി പ്രഭാകരൻ സ്വാഗതവും,സി ച്ച് സത്യൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134788/felicitated-the-talents-of-memundahighersecondaryschool)