---
title: "#vatakara |ഉമ്മൻ ചാണ്ടി എന്നും സാധാരണക്കാർക്കൊപ്പം നിന്ന നേതാവ് -രമേശ് പറമ്പത്ത് എം.എൽ.എ. "
english_title: "#OommenChandy is a #leader who #always #stood with the #commonpeople #RameshParampathMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134807/oommenchandy-is-a-leader-who-always-stood-with-the-commonpeople-rameshparampathmla"
published_at: "2023-07-29T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c532f63ae41_oomenchandianusmaranam.jpg"
keywords: []
---

# #vatakara |ഉമ്മൻ ചാണ്ടി എന്നും സാധാരണക്കാർക്കൊപ്പം നിന്ന നേതാവ് -രമേശ് പറമ്പത്ത് എം.എൽ.എ. 

> **Lead Summary:** **വടകര: **ജനകീയ നേതാവ് ഉമ്മൻ ചാണ്ടി എന്നും സാധാരണക്കാർക്കൊപ്പം നിന്ന നേതാവായിരുന്നു എന്ന് പോണ്ടിച്ചേരി എം.എൽ.എ. രമേശ് പറമ്പത്ത് അനുസ്മരിച്ചു. എന്നും നിരാമ്പലരായ പാവങ്ങളുടെ ഹൃദയ വേദനകളെ ഒപ്പിയെടുക്കാൻ ശ്രമിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**വടകര: **ജനകീയ നേതാവ് ഉമ്മൻ ചാണ്ടി എന്നും സാധാരണക്കാർക്കൊപ്പം നിന്ന നേതാവായിരുന്നു എന്ന് പോണ്ടിച്ചേരി എം.എൽ.എ. രമേശ് പറമ്പത്ത് അനുസ്മരിച്ചു. എന്നും നിരാമ്പലരായ പാവങ്ങളുടെ ഹൃദയ വേദനകളെ ഒപ്പിയെടുക്കാൻ ശ്രമിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഴിയൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി മാധവൻ അനുസ്മരണ പ്രഭാഷണം നടത്തി.

കെ.പി.സി.സി മെമ്പർ ഐ.മൂസ, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, സുനിൽ മടപ്പള്ളി, ബാബു ഒഞ്ചിയം, സി.കെ. വിശ്വനാഥൻ, രാജഗോപാൽ രായരോത്ത്, അരവിന്ദൻ. പി. വി., സുബിൻ മടപ്പള്ളി, വി.കെ.അനിൽ കുമാർ , പ്രശാന്ത് കരുവഞ്ചേരി, ജലജ വിനോദ്, മഠത്തിൽ പുഷ്പ, കമല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134807/oommenchandy-is-a-leader-who-always-stood-with-the-commonpeople-rameshparampathmla)