---
title: "വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരായി  മാറണം :  പാറക്കല്‍ അബ്ദുള്ള"
english_title: "msf function in vatakara -parakkal abdulla "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13488/msf-function-in-vatakara-parakkal-abdulla"
published_at: "2021-11-29T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4dc10821b8_msf function.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരായി  മാറണം :  പാറക്കല്‍ അബ്ദുള്ള

> **Lead Summary:** വടകര :വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരായി മാറണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രെഷററും മുന്‍ എം എല്‍ എ യുമായ പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. സമര്‍പ്പിത വിദ്യാര്‍ത്ഥിത്വം സമൂഹ നന്മക്ക് എന്ന പ്രമേയത്തില്‍ തന്‍സീം എന്ന പേരില്‍ വടകര നിയോജക മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎസ്എഫ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സഫീര്‍ കെ കെ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയത്തിന്റെ പ്രാധാന്യം നിലനില്‍പ്പിനോളം വലുതാണെന്നും മറ്റേതിനെക്കാളും പ്രാധാന്യമുള്ളതാണെന്നുമുള്ള ബോധ്യം പുതുതലമുറക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ് എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ശുഹൈബ് കുന്നത്ത്,എം എസ് എഫ് കോഴിക്കോട് ജില്ല ഭാരവാഹികളായ റഷാദ് വി എം,അന്‍സീര്‍ പനോളി, അനസ് കടലാട്ട്, ഷാഫി എടച്ചേരി,മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം പി അബ്ദുള്‍ കരീം, എം എസ് എഫ് ജില്ല കമ്മിറ്റി അംഗങ്ങളായ മുനീര്‍ പനങ്ങോട്ട്, മന്‍സൂര്‍ ഒഞ്ചിയം,വടകര നിയോജക മണ്ഡലം എം എസ് എഫ് ഭാരവാഹികളായ അജ്‌നാസ് യു, മിന്‍ഹാജ് യു, സഹല്‍ കോറോത്ത് റോഡ്,റഫ്‌നാസ് മലോല്‍മുക്ക്,ജാബിര്‍ ടി എന്നിവര്‍ സംസാരിച്ചു. വടകര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ മുജീബ് റഹ്മാന്‍ സ്വാഗതവും ട്രെഷറര്‍ ആസിഫ് ഒ കെ നന്ദിയും പറഞ്ഞു.

## Article Content

വടകര :വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരായി മാറണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രെഷററും മുന്‍ എം എല്‍ എ യുമായ പാറക്കല്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. സമര്‍പ്പിത വിദ്യാര്‍ത്ഥിത്വം സമൂഹ നന്മക്ക് എന്ന പ്രമേയത്തില്‍ തന്‍സീം എന്ന പേരില്‍ വടകര നിയോജക മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎസ്എഫ് വടകര നിയോജകമണ്ഡലം പ്രസിഡന്റ് സഫീര്‍ കെ കെ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയത്തിന്റെ പ്രാധാന്യം നിലനില്‍പ്പിനോളം വലുതാണെന്നും മറ്റേതിനെക്കാളും പ്രാധാന്യമുള്ളതാണെന്നുമുള്ള ബോധ്യം പുതുതലമുറക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ് എഫ് കോഴിക്കോട് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി ശുഹൈബ് കുന്നത്ത്,എം എസ് എഫ് കോഴിക്കോട് ജില്ല ഭാരവാഹികളായ റഷാദ് വി എം,അന്‍സീര്‍ പനോളി, അനസ് കടലാട്ട്, ഷാഫി എടച്ചേരി,മുസ്ലിം ലീഗ് വടകര മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം പി അബ്ദുള്‍ കരീം, എം എസ് എഫ് ജില്ല കമ്മിറ്റി അംഗങ്ങളായ മുനീര്‍ പനങ്ങോട്ട്, മന്‍സൂര്‍ ഒഞ്ചിയം,വടകര നിയോജക മണ്ഡലം എം എസ് എഫ് ഭാരവാഹികളായ അജ്‌നാസ് യു, മിന്‍ഹാജ് യു, സഹല്‍ കോറോത്ത് റോഡ്,റഫ്‌നാസ് മലോല്‍മുക്ക്,ജാബിര്‍ ടി എന്നിവര്‍ സംസാരിച്ചു. വടകര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ മുജീബ് റഹ്മാന്‍ സ്വാഗതവും ട്രെഷറര്‍ ആസിഫ് ഒ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13488/msf-function-in-vatakara-parakkal-abdulla)