---
title: "#NFPE |എൻ.എഫ്.പി.ഇ നേതാവായിരുന്ന വിഎം സുരേഷിനെ അനുസ്മരിച്ചു "
english_title: "#NFPEleaderVMSuresh was #remembered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134983/nfpeleadervmsuresh-was-remembered"
published_at: "2023-07-30T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6223032337_anusmaranam.jpg"
keywords: []
---

# #NFPE |എൻ.എഫ്.പി.ഇ നേതാവായിരുന്ന വിഎം സുരേഷിനെ അനുസ്മരിച്ചു 

> **Lead Summary:** **വടകര: ** വടകരയിലെ തപാൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇ നേതാവായിരുന്ന വിഎം സുരേഷിനെ എൻഎഫ്പിഇയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കമ്പിത്തപാൽ ജീവനക്കാരുടെ ആദ്യകാല നേതാവ് വി.എ. എൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** വടകരയിലെ തപാൽ ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇ നേതാവായിരുന്ന വിഎം സുരേഷിനെ എൻഎഫ്പിഇയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കമ്പിത്തപാൽ ജീവനക്കാരുടെ ആദ്യകാല നേതാവ് വി.എ. എൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ബാബു പുത്തൻ പുരയിൽ അധ്യക്ഷനായിരുന്നു. സി എച്ച് പ്രഭാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെന്റൽ പരീക്ഷകളിൽ വിജയിച്ച ജീവനക്കാരെയും എസ് എസ് എൽ സി - പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ആർ ജൈനേന്ദ്ര കുമാർ ഉപഹാരം നൽകി. ഒ എം നാരായണൻ , വിപിൻ കെ, പ്രജുൽ രാജ് ആർ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134983/nfpeleadervmsuresh-was-remembered)