---
title: "#Women'sgroup |ആലുവയിൽ കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തണം -മഹിള സംഘം "
english_title: "#aluva #murder #womensgroup #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135060/aluva-murder-womensgroup-vatakara"
published_at: "2023-07-30T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c68105743b4_mahila.jpg"
keywords: []
---

# #Women'sgroup |ആലുവയിൽ കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തണം -മഹിള സംഘം 

> **Lead Summary:** **അരൂർ: **ആലുവയിൽ പീഡനത്തെ തുടർന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നീതി ഉറപ്പുവരുത്തണമെന്ന് കേരള മഹിള സംഘം ആയഞ്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അരൂർ യൂ പി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി റീന സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **ആലുവയിൽ പീഡനത്തെ തുടർന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നീതി ഉറപ്പുവരുത്തണമെന്ന് കേരള മഹിള സംഘം ആയഞ്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അരൂർ യൂ പി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി റീന സുരേഷ് ഉദ്ഘാടനം ചെയ്തു.

സുധ സുരേഷ് പതാക ഉയർത്തി. എൻ എം വിമല, സി മല്ലി, എൻ എം രേഷ്മ (പ്രസീഡിയം ), പി സരള ,സുനിത സുമാലയം ( സ്റ്റിയറിംഗ് ), ബീന സുരേന്ദ്രൻ ,റിനിത പള്ളിയത്ത് ( മിനുട്സ്), നിമിഷസുനീഷ് കുമാർ, പി വി ഷിബ (പ്രമേയം) എന്നിവരടങ്ങിയ കമ്മിറ്റിയാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

സുനിത സുമാലയം രക്തസാക്ഷി പ്രമേയവും റിനിത പള്ളിയത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, അഡ്വ. കെ പി ബിനൂപ്, അഭിജിത്ത് കോറോത്ത്, പി കെ ചന്ദ്രൻ, പുതുക്കുടി ചന്ദ്രൻ , സുമാലയം കമല എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: റിനിത പള്ളിയത്ത് ( പ്രസിഡണ്ട് ), രാഖി പി, സീന രഞ്ജിത്ത് (വൈസ് പ്രസിഡണ്ടുമാർ), സുനിത സുമാലയം (സെക്രട്ടറി), സി മല്ലിക, രേഷ്മ എൻ എം (ജോ: സെക്രട്ടറിമാർ ) സുധ സുരേഷ് (ട്രഷറർ). 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135060/aluva-murder-womensgroup-vatakara)