---
title: "#playground | കളിച്ച് വളരാൻ; വാർഡിൽ ഒരു കളിക്കളം ആവശ്യമുയർത്തി ബാലസംഘം "
english_title: "#children's #group #demanded #playground #ward #azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135181/childrens-group-demanded-playground-ward-azhiyur"
published_at: "2023-07-31T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7430ade286_balasangham.jpg"
keywords: []
---

# #playground | കളിച്ച് വളരാൻ; വാർഡിൽ ഒരു കളിക്കളം ആവശ്യമുയർത്തി ബാലസംഘം 

> **Lead Summary:** **അഴിയൂർ : **ബാലസംഘം അഴിയൂർ മേഖല സമ്മേളനം അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ വച്ച് ജൂലൈ 30 ന് നടന്നു. ഒരോ വാർഡിലും കളിക്കളങ്ങൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടു. ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അതിൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അഴിയൂർ : **ബാലസംഘം അഴിയൂർ മേഖല സമ്മേളനം അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ വച്ച് ജൂലൈ 30 ന് നടന്നു. ഒരോ വാർഡിലും കളിക്കളങ്ങൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടു. ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അതിൻ ഉദ്ഘാടനം ചെയ്തു.

മേഖല സിക്രട്ടറി അനാമിക കെ പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കോഡിനേറ്റർ ഏരിയ കമ്മിറ്റി അംഗങ്ങളായ പവിത്രൻ, ആദിത്യൻ എന്നിവർ സംസാരിച്ചു.

സുബിന നന്ദി പറഞ്ഞു. സമ്മേളനം സെക്രട്ടറിയായി അനാമികയേയും പ്രസിഡണ്ടന്റായി അഷിൻ നേയും കൺവീനറായി പി വി ധനേഷിനേയും, ജോ: കൺവീനർമാരായി പി കെ ചന്ദ്രൻ കോഡിനേറ്റർ സിഎം സജീവൻ , അക്കാദമിക് കൺവീനറായി സുജിത്ത് മാസ്റ്ററെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135181/childrens-group-demanded-playground-ward-azhiyur)