---
title: "#Homeloan | 20 ലക്ഷം വരെ വായ്പ; ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "#Home #loan #applications #invited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135330/home-loan-applications-invited"
published_at: "2023-07-31T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7b08a24f25_homeloan.jpg"
keywords: []
---

# #Homeloan | 20 ലക്ഷം വരെ വായ്പ; ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **വടകര:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതിയുടെ കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതിയുടെ കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ വരെയാണ് ലഭിക്കുക. അപേക്ഷകര്‍ 18നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. തിരിച്ചടവ്‌ കാലാവധി പരമാവധി 20 വര്‍ഷം വരെയാണ്.

പലിശ നിരക്ക്‌ ഏഴ് ശതമാനം മുതൽ 8.75 ശതമാനം വരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ വസ്തു ജാമ്യം ഹാജരാക്കേണ്ടതാണ്‌.

കൂടുതൽ വിവരങ്ങൾക്ക് : 0495 - 2767606, 9400068511

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135330/home-loan-applications-invited)