---
title: "#kkrama | ചോമ്പാൽ മേഖലയിലെ മോഷണം; പൊലിസ് ശക്തമായ നടപടി സ്വീകരിക്കണം-കെ.കെ രമ എം.എൽ.എ "
english_title: "#mla #kkram #vatakara #Theft #Chombal #region #Police #strong #action "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135333/mla-kkram-vatakara-theft-chombal-region-police-strong-action"
published_at: "2023-07-31T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7b37dbcdcb_kkrama.jpg"
keywords: []
---

# #kkrama | ചോമ്പാൽ മേഖലയിലെ മോഷണം; പൊലിസ് ശക്തമായ നടപടി സ്വീകരിക്കണം-കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരമുണ്ടാകുന്ന മോഷണങ്ങൾക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ.

## Article Content

**വടകര: **ചോമ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരമുണ്ടാകുന്ന മോഷണങ്ങൾക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ രമ എം.എൽ.എ.

അഴിയൂർ, കുന്നുമ്മക്കര, കണ്ണൂക്കര എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ മോഷണം നടന്നിരുന്നു. ഈ മേഖലയിൽ നിരന്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ഇതാണ് വീണ്ടും മോഷ്ടാക്കൾക്ക് വളമാകുന്നത്.കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം മോഷണങ്ങളാണ് ചോമ്പാൽ പൊലിസ് പരിധിയിൽ ഉണ്ടായത്.

ഇതിൽ ഒന്നിൽപോലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വീടുകളും ആരാധനാലയങ്ങളുമെല്ലാം കവർച്ചയ്ക്കിരയായി. അടിക്കടിയുണ്ടാകുന്ന മോഷണങ്ങളിൽ ജനം ഭീതിയിലാണ്.

സംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ പൊലിസ് തയാറാകണമെന്നും രാത്രി പട്രോളിങ്ങ് ശക്തമാക്കണമെന്നും കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135333/mla-kkram-vatakara-theft-chombal-region-police-strong-action)