---
title: "#kceu | സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക -കെ സി ഇ യു "
english_title: "#kceu #Revise #central #policy  #undermines #cooperative #sector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135334/kceu-revise-central-policy-undermines-cooperative-sector"
published_at: "2023-07-31T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7b5f021a64_kceu.jpg"
keywords: []
---

# #kceu | സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക -കെ സി ഇ യു 

> **Lead Summary:** **ഒഞ്ചിയം : **സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാൻ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഒഞ്ചിയം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**ഒഞ്ചിയം : **സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാൻ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഒഞ്ചിയം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ചോറോട് ഇ. എം. ദയാനന്ദൻ നഗറിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എസ്. കെ. സജീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഒ.കെ. ഷാജി, എ. സുരേഷ്, വിനീത , കെ. രവികുമാർ എന്നിവർ അടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം. കെ. ശശി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി എൻ . ടി . ഷാജി പ്രവർത്തന റിപ്പോർട്ടും കെ. കെ. സജീവൻ രക്തസാക്ഷി പ്രമേയവും എം. കെ. റഷീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. എം. ഷൈജു ,കെ .സജിത്ത് കുമാർ ദിനേഷ് മാക്കൂൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഒ.കെ. ഷാജി (പ്രസിഡണ്ട് ) പി. പി. പ്രജിത്ത് ,ഷബ്ന ,ഷാജൻ (വൈസ് )പ്രസിഡണ്ടുമാർ) എൻ .ടി .ഷാജി (സെക്രട്ടറി റഷീദ് . എം. കെ, വിനീത ,ജിനേഷ് (ജോയിൻറ് സെക്രട്ടറിമാർ) ലിനീഷ് സി.പി. ഖജാൻജി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135334/kceu-revise-central-policy-undermines-cooperative-sector)