---
title: "#pmgsy | പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിയൂരില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു"
english_title: "#Roads #constructed #Maniyur #PMGSY #scheme #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135351/roads-constructed-maniyur-pmgsy-scheme-vatakara"
published_at: "2023-07-31T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7c7c58905f_vatakara.jpg"
keywords: []
---

# #pmgsy | പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിയൂരില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു

> **Lead Summary:** **വടകര : **പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി മണിയൂര്‍ പഞ്ചായത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു. മണിയൂര്‍ പഞ്ചായത്തിലെ രണ്ട് റോഡുകള്‍ക്കാണ് 13.60 കോടി രൂപയുടെ വികസനം സാധ്യമാകുന്നത്.

## Article Content

**വടകര : **പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി മണിയൂര്‍ പഞ്ചായത്തില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു. മണിയൂര്‍ പഞ്ചായത്തിലെ രണ്ട് റോഡുകള്‍ക്കാണ് 13.60 കോടി രൂപയുടെ വികസനം സാധ്യമാകുന്നത്.

പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രണ്ട് റോഡുകളുടെയും ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പടെ പൂര്‍ത്തിയായി.

പുന്നോളി മുക്ക് - ഉല്ലാസ് നഗർ റോഡിന് 7.40 കോടിരൂപയും വായേരി ഒന്തംകീഴിൽ മുക്ക് - അമരാവതി റോഡിന് 6.2 കോടി രൂപയുമാണ് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിയൂരില്‍ അനുവദിച്ചത്.

റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി അഷ്റഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135351/roads-constructed-maniyur-pmgsy-scheme-vatakara)