---
title: "#bjp | പ്രതിഷേധജ്വാല; വടകരയിൽ അഞ്ചു വയസ്സുകാരിക്ക് ആദരാജ്ഞലി അർപ്പിച്ച് ബി ജെ പി "
english_title: "#Flame #protest #BJP #tribute #fiveyearold #girl #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135655/flame-protest-bjp-tribute-fiveyearold-girl-vadakara"
published_at: "2023-08-01T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c917b99442e_bjp_vatakara.jpg"
keywords: []
---

# #bjp | പ്രതിഷേധജ്വാല; വടകരയിൽ അഞ്ചു വയസ്സുകാരിക്ക് ആദരാജ്ഞലി അർപ്പിച്ച് ബി ജെ പി 

> **Lead Summary:** **വടകര: ** വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് ആദരാജ്ഞലി അർപ്പിക്കുകയും, സംഭവത്തിൽ പ്രതിഷേധിച്ച് വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധദീപം തെളിയിക്കുകയും ചെയ്തു.

## Article Content

**വടകര: ** വടകര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് ആദരാജ്ഞലി അർപ്പിക്കുകയും, സംഭവത്തിൽ പ്രതിഷേധിച്ച് വടകര പുതിയ ബസ്റ്റാൻ്റ് പരിസരത്ത് പ്രതിഷേധദീപം തെളിയിക്കുകയും ചെയ്തു.

പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് പി പി വ്യാസൻ അദ്ധ്യക്ഷം വഹിച്ചു. ബി ജെ പി സംസ്ഥാന സമിതി അംഗം രാംദാസ് മണലേരി കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി പി മുരളി മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡൻ്റ് പി കെ സിന്ധു കൗൺസിലർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സജിതാ മണലിൽ തുടങ്ങിയവർ സംസാരിച്ചു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ സഹായധനം സർക്കാർ നൽകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ വിനീഷ് പുതുപ്പണം സ്വാഗതവും ഗണേശ് അറക്കിലാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135655/flame-protest-bjp-tribute-fiveyearold-girl-vadakara)