---
title: "#loanfair | വായ്പാ മേള; കേരള സംസ്ഥാന സഹകരണ ബാങ്ക് വായ്പാ മേള നാളെ വടകരയില്‍ "
english_title: "#Loan #Fair #Kerala #State #Cooperative #Bank #tomorrow #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135658/loan-fair-kerala-state-cooperative-bank-tomorrow-vadakara"
published_at: "2023-08-01T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c91a4757d70_lon.jpg"
keywords: []
---

# #loanfair | വായ്പാ മേള; കേരള സംസ്ഥാന സഹകരണ ബാങ്ക് വായ്പാ മേള നാളെ വടകരയില്‍ 

> **Lead Summary:** **വടകര: ** കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വടകര ഏരിയയിലെ ശാഖകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വായ്പാമേള നാളെ രാവിലെ 10 മണിമുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കും.

## Article Content

**വടകര: ** കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വടകര ഏരിയയിലെ ശാഖകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വായ്പാമേള നാളെ രാവിലെ 10 മണിമുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കും.

വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും. സേവന, വ്യാപാര, ഉല്‍പ്പാദന മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള എം.എസ്.എം.ഇ വായ്പകള്‍ കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വനിതാ സംരംഭകര്‍ക്കുള്ള വായ്പകള്‍,

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വായ്പകള്‍ മേളയില്‍ വിതരണം ചെയ്യും.

കാര്‍ഷിക വായ്പകള്‍, ഭവന വായ്പകള്‍, ഇരുചക്ര വാഹനം ഉള്‍പ്പെടെയുള്ള വാഹന വായ്പകള്‍ തുടങ്ങിയവക്കുള്ള അപേക്ഷകളും മേളയില്‍ പരിഗണിക്കും.

കേരള ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സേനവങ്ങളായ കെ ബി പ്രൈം, കെ ബി പ്രൈം പ്ലസ് എന്നിവ ലഭ്യമാക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി പ്രത്യേക കൗണ്ടറും മേളയില്‍ സജ്ജീകരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135658/loan-fair-kerala-state-cooperative-bank-tomorrow-vadakara)