---
title: "#vatakara | വടകരയിൽ മണിപ്പൂർ അക്രമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും "
english_title: "#vatakara #kerala #state #service #Pensioners #Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135667/vatakara-kerala-state-service-pensioners-union"
published_at: "2023-08-01T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c91f0f7b8f4_manipur1.jpg"
keywords: []
---

# #vatakara | വടകരയിൽ മണിപ്പൂർ അക്രമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും 

> **Lead Summary:** **വടകര : **മണിപ്പൂർ അക്രമങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ വടകര മുനിസിപ്പൽ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.

## Article Content

**വടകര : **മണിപ്പൂർ അക്രമങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ വടകര മുനിസിപ്പൽ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി.

മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്. പ്രകടനത്തിന് ടി.ഭാസ്ക്കരൻ, പി.കെ.ബാലൻ മാസ്റ്റർ, എൻ.കെ. ധനുഞ്ജയൻ , പി.കെ.നാരായണൻ മാസ്റ്റർ, കെ.ചന്ദ്രൻ മാസ്റ്റർ, വി. തങ്കമണി ടീച്ചർ, ടി.രമാദേവി എന്നിവർ നേതൃത്വം നൽകി.

പുതിയസ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ .ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ടി. രവിയുടെ അദ്ധ്യക്ഷതയിൽ നടന്ന വിശദീകരണ യോഗത്തിൽ സെക്രട്ടറി ശ്രീ.കെ.വി.ശശിധരൻ ഏ.കെ.ബാലൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135667/vatakara-kerala-state-service-pensioners-union)