---
title: "#vatakara | വടകരക്കാരന്റെ ബഹ്‌റൈനിലെ 'കൊച്ചുമുറി' ഒരുപാട് പേർക്ക് 'തുണയാകുന്ന' ഓഫീസ്; വിശ്രമില്ലാത്ത യാത്ര ജീവിതം കരയ്ക്കടിപ്പിക്കാൻ "
english_title: "#vatakara #smallroom #Bahrain #restless #journey #land #life"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135671/vatakara-smallroom-bahrain-restless-journey-land-life"
published_at: "2023-08-01T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c921ecb039f_vatakara.jpg"
keywords: []
---

# #vatakara | വടകരക്കാരന്റെ ബഹ്‌റൈനിലെ 'കൊച്ചുമുറി' ഒരുപാട് പേർക്ക് 'തുണയാകുന്ന' ഓഫീസ്; വിശ്രമില്ലാത്ത യാത്ര ജീവിതം കരയ്ക്കടിപ്പിക്കാൻ 

> **Lead Summary:** **വടകര : **ലോകത്തെവിടെയുമുള്ള പ്രവാസികൾക്ക് സഹായം നൽകാൻ നോർക്കയ്ക്ക് ഓഫീസ് ഉണ്ടെങ്കിലും ആ സഹായങ്ങൾ കൃത്യമായി പ്രവാസികളിലേക്ക് എത്തിക്കാൻ , സാധാരണക്കാർക്ക് അവ ലഭ്യമാക്കാൻ നിരന്തരം പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ഡെസ്ക് ഉണ്ട് ബഹ്‌റൈനിൽ.

## Article Content

**വടകര : **ലോകത്തെവിടെയുമുള്ള പ്രവാസികൾക്ക് സഹായം നൽകാൻ നോർക്കയ്ക്ക് ഓഫീസ് ഉണ്ടെങ്കിലും ആ സഹായങ്ങൾ കൃത്യമായി പ്രവാസികളിലേക്ക് എത്തിക്കാൻ , സാധാരണക്കാർക്ക് അവ ലഭ്യമാക്കാൻ നിരന്തരം പ്രവർത്തിക്കുന്ന ഒരു ഹെൽപ്പ് ഡെസ്ക് ഉണ്ട് ബഹ്‌റൈനിൽ.

വടകര ചെമ്മരത്തൂർകാരൻ വേണുവിന്റെ ബഹ്‌റൈനിലെ കൊച്ചുമുറിയാണ് ഈ ഹെൽപ്പ് ഡെസ്ക്. ഒരു സാധാരണ ബഹ്‌റൈൻ പ്രവാസിയുടെ അവധി ദിവസം ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ചയാണ്. കുടുംബം നാട്ടിലാണെങ്കിൽ ഈ ദിവസമാണ് ഭാര്യയെയും മക്കളെയും എല്ലാം ഒന്ന് മനസ്സിരുത്തി വിളിക്കാനൊക്കെ കഴിയുന്നത്.

എന്നാൽ ഇവിടെ വേണു തന്റെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കിട്ട യാത്രയിലും, തനിക്ക് വിശ്രമിക്കാൻ ലഭിക്കുന്ന സമയം പോലും പലരുടേയും ഇരുട്ടിന് വെളിച്ചമാകാനുള്ള യാത്ര ഒറ്റയ്ക്ക് നടത്തുകയാണ് നോർക്ക ഓഫീസ് പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്നത് പല പ്രവാസികൾക്കും ഇപ്പോഴും അറിയാത്ത കാര്യമാണ്.

പലപ്പോഴും ജീവിച്ചിരിക്കുന്നവരേക്കാൾ ഈ ഓഫീസുമായി ബന്ധപ്പെടേണ്ടി വരുന്നത് മരണപ്പെട്ട പ്രവാസികളുടെ ബന്ധുക്കൾക്കാണ് സർക്കാർ ഓഫീസുകളിലെ ചുവപ്പു നാടകൾ അഴിയാനുള്ള കാലതാമസം പോലെ തന്നെ നോർക്കയ്ക്കും അത്തരത്തിലുള്ള ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമുള്ള കാലതാമസം ഉണ്ടാകാറുണ്ട്.

അത് കൊണ്ട് തന്നെ മരിച്ച പ്രവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും പല പ്രവാസികളുടെ ഉറ്റവർക്കും ലഭ്യമാകാൻ കാലതാമസമെടുക്കുകയോ അല്ലെങ്കിൽ ഈ ആനുകൂല്യങ്ങളുടെ പിറകെ ഓടാൻ തന്നെ പലരും മടിക്കുകയോ ചെയ്യുന്നു.

അവിടെയാണ് വേണു തന്റെ കൊച്ചുമുറിയിലെ തന്റെ സാധാരണ മൊബൈലിൽ നിന്ന് ലോകത്തോട് സംസാരിക്കുന്നത്. സ്വന്തമായി ഒരു ലാപ് ടോപ്പ്പോലും ഇല്ലാതെയാണ് വേണു തന്റെ മുറിയിൽ ഇരുന്ന് ഓരോ പ്രശ്ങ്ങൾക്കും നോർക്കയിലൂടെ പരിഹാരം കാണുന്നത് വേണുവിന്റെ റിഫയിലെ കൊച്ചുമുറിയിൽ ഒരു സർക്കാർ ഓഫീസിനെ അനുസ്മരിപ്പിക്കുന്ന ഫയലുകളാണ് ഉള്ളത്.

നോർക്കയിൽ തീർപ്പാക്കിയ അപേക്ഷകളുടെ പകർപ്പുകൾ മുതൽ പല സേവനങ്ങൾക്കും പല പ്രവാസികളും അപേക്ഷിച്ച ഫയലുകളുടെ പകർപ്പുകൾ വരെ. തീർപ്പാകാത്ത പല ഫയലുകളും ഡ്യൂട്ടിക്കിടയിൽ വിളിക്കാൻ വേണ്ടി കാറിലും എടുത്തു കൊണ്ടുപോകും.

കാരണം നാട്ടിലെ സർക്കാർ ഓഫീസ് സമയം പലപ്പോഴും ഇവിടെ ജോലിക്കിടയിൽ ആയിരിക്കും. അത് കൊണ്ട് ഫയലുകൾ പൊതിഞ്ഞെടുക്കും വേണുവിന്റെ മൊബൈലിലേക്ക് വരുന്ന ഓരോ വിളികളും ഒന്നുകിൽ നോർക്കയിൽ നിന്നും സഹായം ലഭിച്ചതിനുള്ള നന്ദി പറയാൻ ആയിരിക്കും അല്ലെങ്കിൽമരിച്ച പ്രവാസിയുടെ അടുത്ത ബന്ധുക്കൾ തങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള വഴി അന്വേഷിച്ചുള്ള വിളി ആയിരിക്കും.

ആര് വിളിച്ചാലും വേണു അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ഓരോ ഘട്ടങ്ങളും ക്ഷമയോടെ പറഞ്ഞു കൊടുക്കും.ഇനിഅവർക്ക് അപേക്ഷകൾ പൂരിപ്പിക്കാനും അപേക്ഷകൾ പ്രിന്റ് എടുക്കാനും പോംവഴികൾ ഒന്നും ഇല്ലെങ്കിൽവേണുതന്നെ അപേക്ഷകരുടെ നാട്ടിലെഫോട്ടോസ്റ്റാറ്റ് കടയിലെ നമ്പർ ചോദിച്ചു മനസിലാക്കി അവരെ വിളിച്ച് ആശയവിനിമയം നടത്തും.

നോർക്കയിൽ അപേക്ഷ നൽകി ഫയൽ നമ്പർ ലഭിച്ചു കഴിഞ്ഞാൽ പിന്നെ വേണുവിന്റെ വിളികൾ നോർക്ക ഓഫീസിലേക്ക് ആയിരിക്കും. സഹായങ്ങൾ ബാങ്കിലേക്ക് എത്തുന്നത് പലരും അറിയില്ല പലരുടെയും മരണാനന്തര സഹായങ്ങൾ ട്രഷറിയിൽ നിന്ന് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വരികയാണ് ചെയ്യുന്നത്.

അപ്പോഴേക്കും മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അപേക്ഷകൻഇക്കാര്യം അറിയാറില്ല. വീണ്ടും വിളിച്ച് നോർക്കയിൽ അന്വേഷിക്കുമ്പോഴാണ് ഇക്കാര്യം അറിയുന്നതും. ധനസഹായം ലഭ്യമായത് വളരെ കാലം കഴിഞ്ഞ് അറിഞ്ഞവരും ഉണ്ടെന്ന് വേണു പറയുന്നു വിവാഹ ധനസഹായം, കാരുണ്യ ചികിത്സ സഹായം, ബന്ധുക്കൾക്ക് ലഭിക്കാനുള്ള മരണാനന്തര സഹായം മുതൽ നോർക്ക രജിസ്‌ട്രേഷൻ സംശയങ്ങൾ വരെ വേണു ദൂരീകരിക്കും.

കൃത്യമായ രേഖകൾ സമർപ്പിക്കാത്തത് കാരണം മുടങ്ങിയ ആനുകൂല്യങ്ങളിൽ അധികൃതരുമായി ആശയവിനിമയം നടത്തി രേഖകൾ എത്തിച്ചുനൽകാനും വേണു മുന്നിൽ തന്നെ ഉണ്ടാകും. ഒരിക്കൽ, മരണമടഞ്ഞ ഒരു പ്രവാസി ബഹ്‌റൈനിൽ ജീവിച്ച കാലം എത്രയാണെന് അറിയാഞ്ഞത് കാരണം അനുകൂല്യങ്ങൾ ലഭിച്ചില്ല.

ബന്ധുക്കൾ അറിയിച്ചത് പ്രകാരംമരിച്ച വ്യക്തി ബഹ്‌റൈനിൽ താമസിച്ചിരുന്ന മുറിയിൽ നിന്ന് ഏറെ പണിപ്പെട്ട്കാലാവധികഴിഞ്ഞ പഴയ പാസ്സ്‌പോർട്ട് കണ്ടെത്തി നോർക്കയിലേക്ക് അയച്ചു കൊടുക്കുകയും അങ്ങനെ അവർക്ക് ആനുകൂല്യം ലഭ്യമാവുകയും ചെയ്ത സംഭവം വേണു ചാരിതാർഥ്യത്തോടെ ഓർക്കുന്നു.

പാസ്പോർട് കാലാവധി കഴിഞ്ഞു പുതുക്കുമ്പോഴും ഇത്തരം കാര്യങ്ങൾക്ക് പഴയ പാസ്പോർട് സൂക്ഷിച്ചുവെക്കണം എന്നാണ് വേണു ഇക്കാര്യത്തിലൂടെസൂചിപ്പിക്കുന്നത്. ബഹ്‌റൈനിൽ എത്തിയ കാലം മുതൽക്ക് സ്വദേശിയുടെ കൂടെ ജോലി ചെയ്യുന്ന വേണു ഒഴിവ് സമയങ്ങൾ എല്ലാം നോർക്കാ സഹായങ്ങൾക്കാണ് മാറ്റിവെക്കുന്നത്.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ ഉദ്യോഗസ്‌ഥർക്കും ഇപ്പോൾ വേണുവിന്റെ ഫോൺ നമ്പർ ഹൃദ്യസ്ഥമാണ്. അപേക്ഷകളിലൂടെ ഒരു കോടിരൂപയുടെസഹായങ്ങൾ നിലവിൽ വേണുവിന്റെ കൈകളിലൂടെ നൽകിയ അപേക്ഷകളിൽ നോർക്കയുടെ മരണാന്തരസഹായം ബന്ധുക്കൾക്ക് ലഭിച്ചത് 50 കുടുംബങ്ങൾക്ക് 50 ലക്ഷമാണ്.

നോർക്ക ചികിത്സാ സഹായം 50000 രൂപ വച്ച് 20 പേർക്ക് കിട്ടി. ഇപ്പോൾ40 പേരുടെ മരണാന്തര സഹായത്തിന് അപേക്ഷ നൽകികാത്തിരിക്കുന്നു. ഇതിൽ ഒന്നോ രണ്ടോ പേരുടെ പാസ്പോർട്ടിൽ കാലാവധി തെളിയിക്കാൻ പറ്റാത്ത സാഹചര്യത്തിൽ അപേക്ഷ തള്ളിക്കളഞ്ഞത് ഒഴിച്ച് ബാക്കിയെല്ലാം കിട്ടുകയാണെങ്കിൽ ഏകദേശം ഒരു കോടിയുടെ അടുത്താണ് ഇത്രയും കുടുംബങ്ങൾക്കായി കിട്ടുന്ന സഹായം.

കോഴിക്കോട് സ്വദേശിയുടെ നോർക്ക കാർഡ് അപകട മരണത്തിനുള്ള 4 ലക്ഷം രൂപയും സാന്ത്വനമായുള്ള ഒരു ലക്ഷം രൂപയും വാങ്ങിച്ചു കൊടുക്കാൻ പറ്റിയതായും വേണു പറയുന്നു ഒരു കുടുംബത്തിന്റെ അപേക്ഷ നോർക്കയിൽ സമർപ്പിച്ചു കഴിഞ്ഞാൽ മാത്രം അവസാനിക്കുന്നതല്ല വേണുവിന്റെ സേവനം.

ആ അപേക്ഷയുടെ നിലവിലെ സ്‌ഥിതി, കാലതാമസത്തിനുള്ള കാരണം തുടങ്ങിയ ഫോളോ അപ്പുകളും വേണു തന്റെ ജോലിക്കിടയിൽ ലഭിക്കുന്ന സമയത്തിനുള്ളിൽ ചെയ്യുന്നുണ്ട്. വീട്ടുകാർക്ക് സഹായം ലഭ്യമായി എന്ന് അറിഞ്ഞതിനു ശേഷം മാത്രമാണ് വേണുവിന്റെ ഓഫീസിലെ ഫയൽ മടക്കിവെക്കുന്നത്.

നിരവധി സഹായങ്ങൾ സർക്കാരുകൾ പ്രവാസികൾക്ക് വേണ്ടി ചെയ്യുന്നുണ്ടെങ്കിലും പ്രവാസികൾ ഇതിനോട് എല്ലാം പുറന്തിരിഞ്ഞു നിൽക്കുകയാണെന്നും അർഹമായ സഹായങ്ങൾ വേണം എന്നാൽ അത് ലഭിക്കാനുള്ള യാതൊരു വിധ കാര്യങ്ങളും ചെയ്യാൻ ആരും മിനക്കെടാറില്ലെന്നും വേണു തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നു.

ആശ്രയം ചോദിച്ച് വരുന്ന പ്രവാസികൾക്ക് തണൽ തന്നെയാണ് നോർക്ക. കോഴിക്കോട് നോർക്കയിൽ നേരിട്ടും തിരുവനന്തപുരത്തേക്ക് ഫോണിൽ കുടെയും പല തവണ ഇടപെടൽ നടത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നല്ല സർക്കാർ സേവന ഉദ്യോഗസ്ഥരാണ് നോർക്കയിലേത് എന്നും വളരെ സൗമ്യവും സംശയ ദൂരീകരണത്തിന് ആശ്രയിക്കുന്ന വ്യക്തിക്ക് നിരന്തരം അവർ ഫോൺ വിളിച്ച് പരിഹാരത്തിന് വേഗത കുട്ടുന്നുണ്ടെന്നുമാണ് വേണുവിന്റെ അഭിപ്രായം.

അത് പോലെ തന്നെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ ലഭിക്കുമെന്നും നാം കൊടുക്കേണ്ട രേഖകൾ എവിടെ നിന്ന് എങ്ങനെ ലഭ്യമാക്കാം എന്നുമെല്ലാം അവർ ബോധ്യപ്പെടുത്തുന്നു. കൂടാതെ സഹായം ആവശ്യമുള്ള വ്യക്തിയേക്കാൾ താൽപര്യത്തിൽ നമ്മെ അവർ സഹായിക്കുന്നു നോർക്കയെപ്പറ്റി ബോധവാന്മാരാകണം നോർക്കയെ കുറിച്ച് മനസിലാക്കാൻ നമ്മുടെ സാധരണക്കാരായ പ്രവാസികൾ മൂന്നോട്ട് വരണമെന്നാണ് വേണുവിന്റെ അഭിപ്രായം.

പ്രവാസികൾക്ക്ആശ്രയിക്കാവുന്ന ആശ്രയകേന്ദ്രം തന്നെയാണ് നോർക്ക. അത് പോലെ ഇപ്പോഴും പ്രവാസി ക്ഷേമനിധിയിൽ അംഗമല്ലാത്തവർ അംഗമാവുക എന്നുംആരെങ്കിലും പറയുന്നത് കേട്ട്അവരുടെ പിന്നാലെ സഞ്ചരിക്കാതെ സ്വയം ചിന്തിച്ച് തീരുമാനം എടുക്കണമെന്നും വേണു പറയുന്നു.

ചില ആളുകൾക്ക് ആനുകൂല്യം കിട്ടുന്നില്ലെന്നത് കൊണ്ട് ആർക്കും ലഭിക്കുന്നില്ല എന്ന രീതിയിലുള്ളഊഹങ്ങൾക്ക് പ്രവാസികൾ ചെവി കൊടുക്കരുത്. തന്റെ ഇത്രയും കാലത്തെ അനുഭവത്തിൽ നോർക്കയിലെ ഉദ്യോഗസ്‌ഥന്മാർ എപ്പോൾ വിളിച്ചാലും കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്. അവർ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നതും. സർക്കാർ കാര്യങ്ങളിൽ ഉള്ള ചില സാങ്കേതിക നിയമങ്ങൾ എല്ലായ്പ്പോഴും പാലിക്കാൻ നമ്മൾ തയാറാകണമെന്നു മാത്രം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135671/vatakara-smallroom-bahrain-restless-journey-land-life)